രോഗികള്‍ക്ക് ഓണസമ്മാനവുമായി ചാലിശ്ശേരി പഞ്ചായത്തിന്റെ കാരുണ്യ പദ്ധതി

ചങ്ങരംകുളം: കോവിഡ് പ്രതിസന്ധിയിലും ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ  ഡയാലിസിസ് , കാൻസർ രോഗികൾക്ക്  ഓണ സമ്മാനമായി നൽകുന്ന സൗജന്യ  കാരുണ്യ പദ്ധതി ഗ്രാമത്തിന് കരുതലിൻ്റെ മാതൃകയായി.ചാലിശ്ശേരി ഗ്രാമ  പഞ്ചായത്ത് പരിധിയിലെ  ഡയാലിസിസ്  , കാൻസർ  രോഗങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്ന പാവപ്പെട്ട നൂറോളം രോഗികൾക്കാണ് 2019-20 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി  സൗജന്യ ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നത്.പദ്ധതി പ്രകാരം പാവപ്പെട്ട നിരവധി കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ  മരുന്നുകളും മറ്റും സൗജന്യമായി ലഭിക്കും.ഓണത്തിനോടുനുബന്ധിച്ച് പഞ്ചായത്തിലെ പെയിൻ പാലിയേറ്റീവ് രോഗികൾക്ക് ഓണപ്പുടവയും നൽകി.കാരുണ്യ പദ്ധതി  പ്രസിഡൻ്റ് അക്ബർ ഫൈസൽ ഉദ്ഘാടനം ചെയ്തു.പദ്ധതിയിലേക്ക് കൂടുതൽ തുക നീക്കിവെക്കാനും ഭരണസമിതി  തയ്യാറണെന്ന് പ്രസിഡൻ്റ് പറഞ്ഞു.ചടങ്ങിൽ വൈസ് പ്രസിഡന്റ് ആനി വിനു അദ്ധ്യക്ഷനായി.

ഡോ.സുഷമ, പഞ്ചായത്തംഗങ്ങളായ  കോയക്കുട്ടി, സജിത ഉണ്ണികൃഷ്ണൻ, റംല വീരാൻ കുട്ടി , വേണു കുറുപ്പത്ത്, സുധീഷ്, കെ.വി രത്നം, സജിത സുനിൽ, പ്രദീപ് ചെറുവാശ്ശേരി ,സിന്ദു സുരേന്ദ്രൻ, സുനിത, അലി കുന്നത്ത്, പാലിയേറ്റീവ് നേഴ്സ് മേരിക്കുട്ടി,  ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, മൊയ്തീൻ കുട്ടി .,ബാബു, പ്രശാന്ത് ആശാവർക്കർമാർ  എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: കോവിഡ് പ്രതിസന്ധിയിലും ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഡയാലിസിസ് , കാൻസർ രോഗികൾക്ക് ഓണ സമ്മാനമായി നൽകുന്ന സൗജന്യ കാരു...    Read More on: http://360malayalam.com/single-post.php?nid=716
ചങ്ങരംകുളം: കോവിഡ് പ്രതിസന്ധിയിലും ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഡയാലിസിസ് , കാൻസർ രോഗികൾക്ക് ഓണ സമ്മാനമായി നൽകുന്ന സൗജന്യ കാരു...    Read More on: http://360malayalam.com/single-post.php?nid=716
രോഗികള്‍ക്ക് ഓണസമ്മാനവുമായി ചാലിശ്ശേരി പഞ്ചായത്തിന്റെ കാരുണ്യ പദ്ധതി ചങ്ങരംകുളം: കോവിഡ് പ്രതിസന്ധിയിലും ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഡയാലിസിസ് , കാൻസർ രോഗികൾക്ക് ഓണ സമ്മാനമായി നൽകുന്ന സൗജന്യ കാരുണ്യ പദ്ധതി ഗ്രാമത്തിന് കരുതലിൻ്റെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്