പ്രവാചകനിന്ദ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഎം

 

പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താക്കൾക്കെതിരെ കർശന നടപടിയെടുക്കണം.

പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെ റാഞ്ചി, ഹൗറ എന്നിവ അടക്കം വിവിധ സ്ഥലങ്ങളിൽ അക്രമങ്ങളുണ്ടായതിൽ സിപിഐ എം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. അതിരുവിട്ടതും അവഹേളനപരവുമായ പ്രസ്‌താവനകൾക്കെതിരെ പ്രതിഷേധമുയരുന്നത്‌ ന്യായമാണ്‌. എന്നാൽ, അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നിന്ന്‌ വർഗീയശക്തികൾ  മുതലെടുപ്പ്‌ നടത്തുകയും സ്ഥിതിഗതി കൂടുതൽ വഷളാക്കുകയും ചെയ്യും. ശാന്തിയും സമാധാനവും പുലർത്താൻ ജനങ്ങളോട്‌ അഭ്യർഥിക്കുന്നു. ഡൽഹി പൊലീസ്‌ ബിജെപിയുടെ രണ്ട്‌ മുൻവക്താക്കളുടെ പേരിൽ മാത്രമല്ല കേസെടുത്തത്‌, ഒരു മാധ്യമപ്രവർത്തകനടക്കം ഇതുമായി ബന്ധമില്ലാത്ത മറ്റ്‌ 30 പേർക്കെതിരായും കേസെടുത്തു. ഇത്‌ വക്താക്കൾ ചെയ്‌ത കുറ്റത്തിന്റെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രദ്ധ തിരിക്കൽ തന്ത്രമാണ്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=7144
...    Read More on: http://360malayalam.com/single-post.php?nid=7144
പ്രവാചകനിന്ദ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഎം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്