കിസാൻ സമ്മാൻ നിധി: കേരളത്തിലെ കർഷകർ പുറത്തായേക്കും

കിസാൻ സമ്മാൻ നിധി: കേരളത്തിലെ കർഷകർ പുറത്തായേക്കും

 ലക്കാട്: റവന്യൂ പോർട്ടലിൽ ഭൂമിസംബന്ധമായ രേഖകൾ കാലാനുസൃതമായി പുതുക്കാത്തത് സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയാകുന്നു. കർഷകരെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച കിസാൻ സമ്മാൻ പദ്ധതിയിൽനിന്ന് ഇതുമൂലം കേരളത്തിലെ ഭൂരിപക്ഷം കർഷകരും പുറത്തായേക്കും. കേരളത്തിന്റെ റവന്യൂ പോർട്ടലിൽ വിവരങ്ങൾ പൂർണമല്ലാത്തതിനാൽ, പദ്ധതിയിൽ രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് കർഷകർ നൽകുന്ന വിവരങ്ങൾ ചേരാതെവന്നാൽ അപേക്ഷ തള്ളും.


70 കോടി രൂപയാണ് കേരളത്തിലെ കർഷകർക്കായി ഈവർഷം കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. പ്രതിവർഷം ആറായിരം രൂപ കർഷകന്റെ അക്കൗണ്ടിലേക്ക് നൽകുന്നതാണ് പദ്ധതി. അഞ്ചുസെന്റുമുതൽ അഞ്ചേക്കർവരെ സ്വന്തമായുള്ള കർഷകർക്ക് അപേക്ഷിക്കാം. ആദായനികുതി കൊടുക്കുന്നവർക്ക് അർഹതയില്ല.കർണാടകത്തിൽ 2000-ലും തമിഴ്നാട്ടിൽ 2001-ലും ഭൂമിസംബന്ധമായ രേഖകളെല്ലാം ഡിജിറ്റൈസ് ചെയ്തു. അതിനാൽ, അവിടത്തെ കർഷകരെ പുതിയപ്രശ്നം ബാധിക്കില്ല. കേരളത്തിൽ വൈകിത്തുടങ്ങിയ നടപടി ഇപ്പോൾ പുരോഗമിക്കുന്നേയുള്ളൂ. സർവേ വകുപ്പാണ് ഇത് ചെയ്യുന്നത്.


കുടുംബസ്വത്തായി കിട്ടിയ ഭൂമി പലരും സ്വന്തംപേരിൽ ആധാരംചെയ്തിട്ടില്ല. രജിസ്ട്രേഷന് വലിയ ചെലവ് വരുന്നതിനാൽ പലരും ഭാഗ ഉടമ്പടിപ്രകാരമാണ് ഇപ്പോൾ സ്ഥലം കൈവശംവെക്കുകയും കരമടയ്ക്കുകയുംചെയ്യുന്നത്. റീസർവേ നടക്കാത്ത ഇടുക്കി, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ കുടിയേറ്റമേഖലകളിലെ കർഷകരും പദ്ധതിയിൽനിന്ന് പുറത്താകും. പട്ടയം ലഭിക്കാത്തവരും ഭൂമി പോക്കുവരവുചെയ്യാത്തവരും ഭാഗപത്രംവെച്ച് നികുതിയടയ്ക്കുന്നവരുമെല്ലാം ഇത്തവണ ഒഴിവാക്കപ്പെടും. ഫലത്തിൽ സംസ്ഥാനത്ത് കഴിഞ്ഞതവണ കിസാൻ സമ്മാൻ പദ്ധതിപ്രകാരമുള്ള ആനുകൂല്യം വാങ്ങിയവരിൽ നാലിലൊന്നിനേ ഇത്തവണ അത് ലഭിക്കാനിടയുള്ളൂ.

#360malayalam #360malayalamlive #latestnews

റവന്യൂ പോർട്ടലിൽ ഭൂമിസംബന്ധമായ രേഖകൾ കാലാനുസൃതമായി പുതുക്കാത്തത് സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയാകുന്നു. കർഷകരെ സഹായിക്കുന്...    Read More on: http://360malayalam.com/single-post.php?nid=7139
റവന്യൂ പോർട്ടലിൽ ഭൂമിസംബന്ധമായ രേഖകൾ കാലാനുസൃതമായി പുതുക്കാത്തത് സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയാകുന്നു. കർഷകരെ സഹായിക്കുന്...    Read More on: http://360malayalam.com/single-post.php?nid=7139
കിസാൻ സമ്മാൻ നിധി: കേരളത്തിലെ കർഷകർ പുറത്തായേക്കും റവന്യൂ പോർട്ടലിൽ ഭൂമിസംബന്ധമായ രേഖകൾ കാലാനുസൃതമായി പുതുക്കാത്തത് സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയാകുന്നു. കർഷകരെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്