ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച 20കാരന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് വിധേയയാക്കിയത് 20വയസ്സുകാരന്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ പിടിയിലായ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. വണ്ടൂര്‍ കൂരാട് പനംപൊയില്‍ വാണിയമ്പുലവന്‍ ജസീല്‍ (20)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ തന്റെ ഫോണിലേക്ക് അയപ്പിക്കുകയും പിന്നീട് ഈ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2021 സെപ്തംബര്‍ 22നാണ് സംഭവം. 2022 മെഡ് 16ന് കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

#360malayalam #360malayalamlive #latestnews

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് വിധേയയാക്കിയത് 20വയസ്സുകാരന്‍. പെണ്‍കുട്ടിയ...    Read More on: http://360malayalam.com/single-post.php?nid=7119
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് വിധേയയാക്കിയത് 20വയസ്സുകാരന്‍. പെണ്‍കുട്ടിയ...    Read More on: http://360malayalam.com/single-post.php?nid=7119
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച 20കാരന്റെ ജാമ്യാപേക്ഷ തള്ളി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് വിധേയയാക്കിയത് 20വയസ്സുകാരന്‍. പെണ്‍കുട്ടിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്