ഓണക്കാലത്ത്​ സംസ്ഥാനത്ത്​ പൊതുഗതാഗത നിയന്ത്രണമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത്​ പൊതുഗതാഗതത്തിന്​ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. സെപ്​തംബർ ഒന്ന്​ വരെയാണ്​ ഇളവ്​ അനുവദിച്ചത്​. ഓണാഘോഷം പരിഗണിച്ചാണ്​ നടപടി. ഇക്കാലയളവിൽ ബസുകൾക്ക്​ കേരളത്തിൽ എവിടേയും സർവീസ്​ നടത്താം. നേരത്തെ അയൽ ജില്ലകളിലേക്ക്​ മാത്രമാണ്​ സർവീസ്​ അനുവദിച്ചിരുന്നത്​. രാവിലെ ആറ്​ മുതൽ രാത്രി 10 വരെ ഇത്തരത്തിൽ സർവീസ്​ നടത്താമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

അതേസമയം, കോവിഡ്​ പ്രതിസന്ധി പരിഗണിച്ച്​ സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക്​ നികുതിയിളവ്​ അനുവദിച്ചു. ജൂലൈ മുതൽ സെപ്​തംബർ വരെയുള്ള നികുതിയാണ്​ ഒഴിവാക്കി നൽകുന്നതെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സ്​കൂൾ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്​. സ്വകാര്യ ബസുകൾ ഇനിയും നിസ്സഹകരണം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: സംസ്ഥാനത്ത്​ പൊതുഗതാഗതത്തിന്​ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. സെപ്​തംബർ ഒന്ന്​ വരെയാണ്​ ഇളവ്​ അനുവദിച്...    Read More on: http://360malayalam.com/single-post.php?nid=710
തിരുവനന്തപുരം: സംസ്ഥാനത്ത്​ പൊതുഗതാഗതത്തിന്​ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. സെപ്​തംബർ ഒന്ന്​ വരെയാണ്​ ഇളവ്​ അനുവദിച്...    Read More on: http://360malayalam.com/single-post.php?nid=710
ഓണക്കാലത്ത്​ സംസ്ഥാനത്ത്​ പൊതുഗതാഗത നിയന്ത്രണമില്ല തിരുവനന്തപുരം: സംസ്ഥാനത്ത്​ പൊതുഗതാഗതത്തിന്​ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. സെപ്​തംബർ ഒന്ന്​ വരെയാണ്​ ഇളവ്​ അനുവദിച്ചത്​. ഓണാഘോഷം പരിഗണിച്ചാണ്​ നടപടി. ഇക്കാലയളവിൽ ബസുകൾക്ക്​ കേരളത്തിൽ എവിടേയും സർവീസ്​.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്