വർണാഭമായി കുരുന്നുകളെ വരവേറ്റ് പൊന്നാനി നഗരസഭയിൽ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

വിവിധ വർണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച്, അമ്മമാരുടെ കൈകൾ പിടിച്ച് ചെറുപുഞ്ചിരിയോടെ കുരുന്നുകൾ അങ്കണവാടികളിലെത്തി. വർണക്കുടകളും സമ്മാനങ്ങളും നൽകി പൊന്നാനി നഗരസഭ ചെയർമാനും കൗൺസിലർമാരും അധ്യാപകരും കുരുന്നുകളെ വരവേറ്റു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി പ്രവേശനോത്സവ ചടങ്ങുകൾ നടക്കാതിരുന്ന അങ്കണവാടികളിൽ ഇത്തവണ വർണ്ണ പൊലിമയോടെയാണ് പ്രവേശനോത്സവം നടന്നത്. നഗരസഭയിലെ അങ്കണവാടികളിലെ വിദ്യാർഥികളും ജീവനക്കാരും രക്ഷിതാക്കളും ചേർന്ന് ചടങ്ങുകൾക്ക് പൊലിമയേകി.  കുട്ടികളുടെയും പൂർവവിദ്യാർഥികളുടെയും കലാപരിപാടികൾ വിവിധ അങ്കണവാടി പ്രവേശനോത്സവത്തിന് മിഴിവേകി. 


അങ്കണവാടി പ്രവേശനോത്സവത്തിന്റെ നഗരസഭാ തല  ഉദ്ഘാടനം പുഴമ്പ്രം സെൻറർ നമ്പർ 81-ൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യകത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ നീന, ഷബ്ന, എൻ.വി ധന്യ, അങ്കണവാടി വർക്കർ സിന്ധു, ഹെൽപ്പർ സുനിത, എ.ഡി.എസ് പ്രസിഡൻ്റ് പി.ഉദയ, ഫഹദ് എന്നിവർ സംസാരിച്ചു. നഗരസഭ പരിധിയിലെ 83 അങ്കണവാടികളിലും വർണാഭമായി പ്രവേശനോത്സവം നടന്നു. വിവിധ വാർഡുകളിലായി സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ നഗരസഭാ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാൻമാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീനാ സുദേശൻ, ഒ ഒ ഷംസു, ടി.മുഹമദ് ബഷീർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വിവിധ വർണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച്, അമ്മമാരുടെ കൈകൾ പിടിച്ച് ചെറുപുഞ്ചിരിയോടെ കുരുന്നുകൾ അങ്കണവാടികളിലെത്തി. വർണക്കുടകളു...    Read More on: http://360malayalam.com/single-post.php?nid=7092
വിവിധ വർണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച്, അമ്മമാരുടെ കൈകൾ പിടിച്ച് ചെറുപുഞ്ചിരിയോടെ കുരുന്നുകൾ അങ്കണവാടികളിലെത്തി. വർണക്കുടകളു...    Read More on: http://360malayalam.com/single-post.php?nid=7092
വർണാഭമായി കുരുന്നുകളെ വരവേറ്റ് പൊന്നാനി നഗരസഭയിൽ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു വിവിധ വർണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച്, അമ്മമാരുടെ കൈകൾ പിടിച്ച് ചെറുപുഞ്ചിരിയോടെ കുരുന്നുകൾ അങ്കണവാടികളിലെത്തി. വർണക്കുടകളും സമ്മാനങ്ങളും നൽകി പൊന്നാനി നഗരസഭ ചെയർമാനും കൗൺസിലർമാരും അധ്യാപകരും കുരുന്നുകളെ വരവേറ്റു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്