സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ അവലോകന യോഗം ചേർന്നു

വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി പൊന്നാനി നഗരസഭയിൽ അവലോകന യോഗം ചേർന്നു. നഗരസഭാ പരിധിയിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ യോഗമാണ് ചേർന്നത്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നഗരസഭയും സ്കൂളുകളും സ്വീകരിച്ച മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഇത്തവണ പൊന്നാനി തൃക്കാവ് ഗവ.ഹയർ സെക്കണ്ടറിയിലാണ് ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ജില്ലാതല പ്രവേശനോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിന് യോഗത്തിൽ ധാരണയായി. കൂടാതെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളിലും വർണാഭമായി പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിനും ധാരണയായി.


പൊന്നാനി നഗരസഭാ കോൺഫെറൻസ് ഹാളിൽ വെച്ച് ചേർന്ന പ്രവേശനോത്സവ അവലോകന യോഗത്തിന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാർ ടി.മുഹമ്മദ് ബഷീർ, വിദ്യാഭ്യാസ പദ്ധതി നിർവ്വണ ഉദ്യോഗസ്ഥൻ പ്രശാന്ത് മാസ്റ്റർ, വിവിധ സ്കൂൾ പ്രധാന അധ്യാപകർ എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി പൊന്നാനി നഗരസഭയിൽ അവലോകന യോഗം ചേർന്നു. നഗരസഭാ പരിധിയിലുള്ള സർക്കാർ, എയ...    Read More on: http://360malayalam.com/single-post.php?nid=7091
വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി പൊന്നാനി നഗരസഭയിൽ അവലോകന യോഗം ചേർന്നു. നഗരസഭാ പരിധിയിലുള്ള സർക്കാർ, എയ...    Read More on: http://360malayalam.com/single-post.php?nid=7091
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ അവലോകന യോഗം ചേർന്നു വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി പൊന്നാനി നഗരസഭയിൽ അവലോകന യോഗം ചേർന്നു. നഗരസഭാ പരിധിയിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ യോഗമാണ് ചേർന്നത്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നഗരസഭയും സ്കൂളുകളും സ്വീകരിച്ച മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്