രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ്; പോപ്പുലര്‍ ഫിനാന്‍സ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ ലുക്ക്ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചെന്ന് പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.

കേരളത്തിലാകെ 274 ശാഖകളുമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സിനെതിരെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തിയത്. ഫിനാന്‍സ് ഉടമകളെ ടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. കോന്നി ആസ്ഥാനമായാണ് പോപ്പുലര്‍ ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ പറ്റിക്കപ്പെട്ടതായി നിക്ഷേപിച്ചവര്‍ അറിഞ്ഞത്.

നിരവധിപേര്‍ ഇതിനോടകം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ റോയി ഡാനിയേല്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ റോയി ഡാനിയല്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷയുമായി കോടതിയെ സമിപിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.ഇതോടെയാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയത്.

#360malayalam #360malayalamlive #latestnews

പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ ലുക്ക്ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ണ്ടായിരം കോടിയിലധികം രൂപയു...    Read More on: http://360malayalam.com/single-post.php?nid=709
പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ ലുക്ക്ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ണ്ടായിരം കോടിയിലധികം രൂപയു...    Read More on: http://360malayalam.com/single-post.php?nid=709
രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ്; പോപ്പുലര്‍ ഫിനാന്‍സ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ ലുക്ക്ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചെന്ന് പത്തനംതിട്ട എസ്പി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്