വിദ്യാർത്ഥികളുടെ ബാഹുല്യം മാറഞ്ചേരി ഗവ സ്കൂൾ വീർപ്പു മുട്ടുന്നു '

വിദ്യാർത്ഥികളുടെ  ബാഹുല്യം മാറഞ്ചേരി ഗവ സ്കൂൾ വീർപ്പു മുട്ടുന്നു '

അക്കാദമിക നിലവാരത്തിലും പഠനം നിർവ്വഹിക്കുന്ന കുട്ടികളുടെ എണ്ണത്തിലും മലപ്പുറം ജില്ലയിൽ  മുൻ നിരയിൽ നിൽക്കുന്ന സർക്കാർ വിദ്യാലയമാണ് മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ.


ഓരോ വർഷവും അഡ്മിഷൻ നേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുമ്പോഴും ഈ കുട്ടികൾക്ക് ഇരിക്കാൻ ക്ലാസ് റൂം സൗകര്യം ഇല്ലാതെ പ്രയാസം അനുഭവിക്കുകയാണ്.  ഒരേക്കർ ഇരുപത് സെൻറ് സ്ഥലത്താണ് പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസുകൾ നടക്കുന്നത്. 


മികച്ച പഠനാന്തരീക്ഷമുള്ള ഈ വിദ്യാലയത്തിൽ അഡ്മിഷനുവേണ്ടി ദിനംപ്രതി കുട്ടികൾ വന്നുകൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അർഹരായ കുട്ടികൾക്കെല്ലാം പ്രവേശനം നൽകണം എന്നിരിക്കെ സ്ഥല പരിമിതിമൂലം ഇനിയും പ്രവേശനം നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. 


എട്ടാം ക്ലാസിൽ മാത്രം 21 ഡിവിഷനിലേക്ക് ഉള്ള കുട്ടികൾ ഈ വർഷം ചേർന്നു കഴിഞ്ഞു. ഇത്രയും കുട്ടികളെ 17  ഡിവിഷനുകളിലാക്കി ഇരുത്തേണ്ട അവസ്ഥയാണുള്ളത്. ഒരു ക്ലാസിൽ 35 കുട്ടികൾ എന്നത് നാല്പത്തി അഞ്ചും അമ്പതും കുട്ടികൾ ഇരിക്കേണ്ട അവസ്ഥയാണ് വന്നുചേരുന്നത്. 16 ഡിവിഷനുകളിലായി ഇരിക്കേണ്ട 9,10 ക്ലാസിലെ കുട്ടികൾ 14 ഡിവിഷനുകളിൽ ആയി ഇരിക്കുമ്പോൾ അറുപതോളം കുട്ടികളാണ് ഒരു ക്ലാസ്സ് റൂമിൽ ഇരിക്കേണ്ടിവരുന്നത്.

റോഡിനോട് ചേർന്നു കിടക്കുന്ന സ്കൂൾ ആയതിനാൽ കുട്ടികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് മൂന്നു സമയത്തായാണ് സ്കൂൾ വിടുന്നത്.


സമാനതകളില്ലാത്ത അക്കാദമിക് പ്രവർത്തനം നിർവഹിക്കപ്പെടുന്ന ഈ വിദ്യാലയത്തിലെ മികച്ച പഠനനിലവാരം തന്നെയാണ് കൂടുതൽ കുട്ടികളെ സ്കൂളിലേക്കെത്തിക്കുന്നത്. ഓരോ വർഷവും മുൻ വർഷത്തേക്കാൾ നൂറിലധികം കുട്ടികൾ അധികമായി സ്കൂളിൽ വന്നു ചേരുന്നുണ്ട്. എന്നാൽ ഇതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി.

നാലായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഇവിടെ കളിസ്ഥലം ഇല്ല. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

കുട്ടികളുടെ എണ്ണത്തിനനുസരിച്ച്  ക്ലാസ് റൂമും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ.


സ്ഥലം ലഭ്യമാക്കിയാൽ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് സർക്കാർ തലത്തിൽ അനുവദിക്കുമെങ്കിലും പുതുതായി കെട്ടിടനിർമ്മാണത്തിനുള്ള സ്ഥലം സ്കൂളിൽ ലഭ്യമല്ല. കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വലിയ സാമ്പത്തികബാധ്യത വരുന്നതിനാൽ ഇത് എളുപ്പമല്ല. സ്ഥലമേറ്റെടുപ്പിന് സർക്കാർ സഹായം ലഭ്യമാകുന്ന വിധത്തിൽ നിലവിലെ ചട്ടങ്ങൾ മാറ്റുകയാണെങ്കിൽ സ്കൂളിന്റെ ഭൗതികമായ വികസനം എളുപ്പത്തിൽ സാധ്യമാകും. അതുവഴി ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസാനുഭവം നുകരുവാനും പൊതു വിദ്യാഭ്യാസത്തിന്റെ നന്മ വരുംതലമുറയിലേക്ക് ഉന്നത നിലവാരത്തിൽ പകർന്നു നൽകുവാനും സാധിക്കും.  ഇ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ അഡ്മിഷൻ എടുത്ത മലപ്പുറം ജില്ലയിലെ വിദ്യാലയം 

       

#360malayalam #360malayalamlive #latestnews

അക്കാദമിക നിലവാരത്തിലും പഠനം നിർവ്വഹിക്കുന്ന കുട്ടികളുടെ എണ്ണത്തിലും മലപ്പുറം ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്ന സർക്കാർ വിദ്യാല...    Read More on: http://360malayalam.com/single-post.php?nid=7079
അക്കാദമിക നിലവാരത്തിലും പഠനം നിർവ്വഹിക്കുന്ന കുട്ടികളുടെ എണ്ണത്തിലും മലപ്പുറം ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്ന സർക്കാർ വിദ്യാല...    Read More on: http://360malayalam.com/single-post.php?nid=7079
വിദ്യാർത്ഥികളുടെ ബാഹുല്യം മാറഞ്ചേരി ഗവ സ്കൂൾ വീർപ്പു മുട്ടുന്നു ' അക്കാദമിക നിലവാരത്തിലും പഠനം നിർവ്വഹിക്കുന്ന കുട്ടികളുടെ എണ്ണത്തിലും മലപ്പുറം ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്ന സർക്കാർ വിദ്യാലയമാണ് മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്