പൊന്നാനിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

പൊന്നാനിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെയാണ്  കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ രണ്ടു ദിവസമായി  പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു

സംഭവത്തിൽ പ്രതിയായ പൊന്നാനി കുറ്റിക്കാട് സ്വദേശി മൂലക്കൽ ഹൗസിൽ ജംഷീറിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്  ശേഷം പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ജില്ല വിട്ടിരുന്നു. ഇതിനിടയിലാണ് പിടിയിലായത്.

 പൊന്നാനി ചന്തപ്പടിയിൽ വെള്ളിയാഴ്ച രാത്രി എട്ടോടെയുണ്ടായ അക്രമത്തിൽ ഓട്ടോ റിക്ഷ ഡ്രൈവർ കടവനാട് പറങ്കി വളപ്പ് സ്വദേശി കവളങ്ങാട്ട് നരേഷി (40) ന് ഗുരുതര പരിക്കേറ്റിരുന്നു. നരിപ്പറമ്പ് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ നിന്നും വന്ന കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. വാക്കുതർക്കം ചോദ്യം ചെയ്ത നരേഷിനെ കാറിലെത്തിയ സംഘം കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. 


അക്രമത്തിൽ ഇയാളുടെ കൈയ്യിനും, തലക്കും പരിക്കേറ്റു.ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതി ഉപയോഗിച്ച കാർ തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോ...    Read More on: http://360malayalam.com/single-post.php?nid=7064
പൊന്നാനിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോ...    Read More on: http://360malayalam.com/single-post.php?nid=7064
പൊന്നാനിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ പൊന്നാനിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെയാണ് കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ രണ്ടു ദിവസമായി പ്രതിക്കായി പൊലീസ് അന്വേഷണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്