തച്ചങ്കോട് റോഡ് പുനുരുദ്ധാരണം നടത്തുക; സി.പി.ഐ. വെളിയംങ്കോട് ഈസ്റ്റ് ലോക്കൽ കമ്മറ്റി

തച്ചങ്കോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ. വെളിയംകോട് ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗവും, രാജ്യ സഭ മെമ്പറുമായ സ: ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കെ.എം കൃഷ്ണകുമാർ , സീന രാജൻ, സെയ്ത് പുഴക്കര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് സംഘടന റിപ്പോർട്ടും. എൽ.സി.സെക്രട്ടറി ടി.കെ. ഫസലുറഹ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സീന രാജൻ രക്ത സാക്ഷി പ്രമേയവും , മുഹമ്മദ് ഷാഫി തവയിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

 സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, ജില്ലാ കമ്മിറ്റി മെമ്പർ മാരായ എ.കെ.ജബ്ബാർ , പി.പി. ഹനീഫ, എം.കെ മുഹമ്മദ് സലീം , സുബൈദ ബക്കർ തുടങ്ങിയ സഖാക്കൾ സംസാരിച്ചു. ഷാഫി മടയ പറമ്പിൽ , അജയൻ മിനുട് സ് കമ്മറ്റിയും .വി .അബ്ദുൾ റസാക്ക്, ബാലൻ ചെറോമൽ പ്രമേയങ്ങളും അവതരിപ്പിച്ചു. 13 അംഗ പുതിയ ലോക്കൽ ക്കമ്മറ്റി അംഗങ്ങളെയും, സെക്രട്ടറിയായി ടി.കെ. ഫസലുറഹ്മാനെയും , അസി: സെക്രട്ടറിയായി പി. പ്രഭിതയെയും തെരഞ്ഞെടുത്തു.

#360malayalam #360malayalamlive #latestnews

തച്ചങ്കോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ. വെളിയംകോട് ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ...    Read More on: http://360malayalam.com/single-post.php?nid=7042
തച്ചങ്കോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ. വെളിയംകോട് ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ...    Read More on: http://360malayalam.com/single-post.php?nid=7042
തച്ചങ്കോട് റോഡ് പുനുരുദ്ധാരണം നടത്തുക; സി.പി.ഐ. വെളിയംങ്കോട് ഈസ്റ്റ് ലോക്കൽ കമ്മറ്റി തച്ചങ്കോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ. വെളിയംകോട് ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗവും, രാജ്യ സഭ മെമ്പറുമായ സ: ബിനോയ് വിശ്വം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്