വായനശാലക്ക് പണതൊണ്ടുകള്‍ സമ്മാനിച്ച കൊച്ചുവിദ്യാര്‍ത്ഥിക്ക് സൈക്കിള്‍ സമ്മാനം

ചങ്ങരംകുളം:വായനശാലക്ക്‌ പണതൊണ്ടുകൾ സംഭാവന ചെയ്ത ‌ കൊച്ചുവിദ്യാർത്ഥികൾക്ക്‌ നാട്ടുകാർ സൈക്കിൾ സമ്മാനം നൽകി ആദരിച്ചു.കഴിഞ്ഞ ദിവസം പ്രശസ്ത കവി ആലംകോട്‌ ലീലാകൃഷ്ണൻ  ഉദ്ഘാടനം ചെയ്ത കോക്കുർ ബ്രദേഴ്സ്‌ ആർട്ട്സ്‌ & സ്പോർട്ട്സ്‌ ക്ലബ്ബിന്റെ പുതുതായി നിർമ്മിച്ച വായനശാലക്ക്‌ പുസ്തകം വാങ്ങാനാണ്‌ കഴിഞ്ഞ അഞ്ചു കൊല്ലമായി കുട്ടികൾ സ്വരൂപിച്ചു വെച്ചിരുന്ന പണതൊണ്ടുകൾ കൈമാറിയത്‌.കോക്കൂർ പുതുവീട്ടിൽ ഷാഫിയുടെയും സൗദയുടെയും മക്കളായ നാലാം ക്ലാസ്‌ വിദ്യാർത്ഥി ഹാദിയും, അഞ്ചാം ക്ലാസ്‌ വിദ്യാർത്ഥിനി ഹന്നയുമാണ്‌ സൈക്കിൾ വാങ്ങാനായി ഒന്നാം ക്ലാസ്‌ മുതൽ തൊണ്ടിൽ സമാഹരിച്ച തുക വായനശാലക്ക്‌ കൈമാറിയത്‌.‌‌ബ്രദേഴ്സ്‌ ക്ലബ്ബ്‌ ഭാരവാഹികൾ വായനശാലക്ക്‌ വേണ്ടി പുസ്തകങ്ങൾ ശേഖരിക്കുന്നതറിഞ്ഞ കുട്ടികൾ തങ്ങൾ‌ ഹൃദയത്തോട്‌ ചേർത്തുവെച്ചിരുന്ന പണതൊണ്ട്‌ വായനശാലക്ക്‌ പുസ്തകം വാങ്ങാൻ നൽകാൻ മാതാപ്പിതാക്കളോട്‌ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. രണ്ട്‌ കുട്ടികളെയും ക്ലബ്‌ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആദരിക്കുകയും അവർ സ്വപ്നം കണ്ട സൈക്കിൾ അവർക്ക്‌ വാങ്ങി നൽകുകയും ചെയ്തു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:വായനശാലക്ക്‌ പണതൊണ്ടുകൾ സംഭാവന ചെയ്ത ‌ കൊച്ചുവിദ്യാർത്ഥികൾക്ക്‌ നാട്ടുകാർ സൈക്കിൾ സമ്മാനം നൽകി ആദരിച്ചു.കഴിഞ്ഞ ദിവ...    Read More on: http://360malayalam.com/single-post.php?nid=701
ചങ്ങരംകുളം:വായനശാലക്ക്‌ പണതൊണ്ടുകൾ സംഭാവന ചെയ്ത ‌ കൊച്ചുവിദ്യാർത്ഥികൾക്ക്‌ നാട്ടുകാർ സൈക്കിൾ സമ്മാനം നൽകി ആദരിച്ചു.കഴിഞ്ഞ ദിവ...    Read More on: http://360malayalam.com/single-post.php?nid=701
വായനശാലക്ക് പണതൊണ്ടുകള്‍ സമ്മാനിച്ച കൊച്ചുവിദ്യാര്‍ത്ഥിക്ക് സൈക്കിള്‍ സമ്മാനം ചങ്ങരംകുളം:വായനശാലക്ക്‌ പണതൊണ്ടുകൾ സംഭാവന ചെയ്ത ‌ കൊച്ചുവിദ്യാർത്ഥികൾക്ക്‌ നാട്ടുകാർ സൈക്കിൾ സമ്മാനം നൽകി ആദരിച്ചു.കഴിഞ്ഞ ദിവസം പ്രശസ്ത കവി ആലംകോട്‌ ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത കോക്കുർ ബ്രദേഴ്സ്‌ ആർട്ട്സ്‌ & സ്പോർട്ട്സ്‌ ക്ലബ്ബിന്റെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്