"ജനകീയ ജലസഭ" പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെളിയൻകോട് ഗ്രാമ  പഞ്ചായത്ത്  സംഘടിപ്പിച്ച  "ജനകീയ ജലസഭ"  പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എരമംഗലം കിളിയിൽ പ്ലാസയിൽ  നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലടയിൽ അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ  സിന്ധു മുഖ്യാതിഥിയായി. ജല മിഷൻ പ്രൊജക്റ്റ് ഓഫീസർമാരായ കെ ഡി ജോസഫ് സന്തോഷ് കുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.  ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ, ആരിഫനാസർ തുടങ്ങിയവർ ആശംസകൾ നേർന്നു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേ പുറത്ത് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രാജൻ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെളിയൻകോട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച "ജനകീയ ജലസഭ" പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എരമംഗ...    Read More on: http://360malayalam.com/single-post.php?nid=6974
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെളിയൻകോട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച "ജനകീയ ജലസഭ" പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എരമംഗ...    Read More on: http://360malayalam.com/single-post.php?nid=6974
"ജനകീയ ജലസഭ" പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെളിയൻകോട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച "ജനകീയ ജലസഭ" പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എരമംഗലം കിളിയിൽ പ്ലാസയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലടയിൽ അധ്യക്ഷ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്