സൗജന്യ ഓണകിറ്റ് വിതരണം ഇനി വാങ്ങാനുള്ളവർ ശ്രദ്ധിക്കുക. വഞ്ചിക്കപെടാതിരിക്കാൻ ഈ കാര്യങ്ങൾ നോക്കി വാങ്ങുക

ഓണസദ്യയ്ക്ക് തന്നെയാണ് മലയാളി ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും. ഓണസദ്യ കഴിക്കാതെ ഒരു മലയാളിക്കും ഓണം കടന്നു പോവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് സർക്കാർ ഈ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. പതിനൊന്ന് പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് ഈ പദ്ധതിയിലൂടെ ഓരോ വീട്ടിലേക്കും എത്തുന്നത്.

ഓണകിറ്റിനെക്കുറിച്ച് ഒരുപാട് പരാതികൾ മുൻപ് ഉണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ചുകൊണ്ടാണ് ഈ വർഷം മുതൽ പൊതുവിതരണ മന്ത്രാലയം ഓണകിറ്റ് വിതരണം ചെയ്യുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന സാധാരണക്കാർക്ക് ഇത് വളരേ ഗുണപ്രദമാണ്. ഈ ഞെരുക്കത്തിന്റെ സമയത്തും പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ഭക്ഷ്യ വിതരണം ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു.

കോവിഡ് മഹാമാരി ഭീഷണി നിലവിലിരിക്കെ സമ്പർക്കം വഴിയുള്ള രോഗവ്യാപനം തടയുന്നതാണ് റേഷൻകാർഡ് നമ്പർ ക്രമത്തിൽ വിതരണം ചെയുന്ന രീതി. ബിപിഎൽ കാർഡുകൾക് ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി കിറ്റ് ലഭിക്കാനുള്ളത് എപിഎൽ വിഭാഗത്തിൽ പെടുന്ന നീല, വെള്ള കാർഡുകൾക്കാണ്. ഇനി കിറ്റ് വാങ്ങാൻ പോകുന്നവർ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകഴിഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്.

അതായത്, ചില ഡിപ്പോകളിൽ നിന്നും ഗുണമേന്മ ഇല്ലാത്ത ശർക്കര കണ്ടെത്തുകയും അത് പിൻവലിക്കുകയും ചെയ്യുകയുണ്ടായി. അതിനു പകരമായി ഇനി ലഭിക്കുന്നത് ഒന്നര കിലോ പഞ്ചസാരയുടെ ഒരു സ്പെഷ്യൽ പാക്കറ്റ് ആയിരിക്കും. ഓണകിറ്റിൽ ഉൾപ്പെട്ടിട്ടുള്ള വിഭവങ്ങൾ ഇവയാണ് ; നുറുക്കുഗോതമ്പ്, പഞ്ചസാര, ശർക്കര/പഞ്ചസാര, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, സാമ്പാർപൊടി, അര ലിറ്റർ വെളിച്ചെണ്ണ, ചെറുപയർ/വൻപയർ, സേമിയ /പാലട, പപ്പടം. ശർക്കര പിൻവലിച്ച മേഖലകളിൽ ശർക്കരക്ക് പകരമായി ഒന്നര കിലോ പഞ്ചസാരയാകും ഉണ്ടാവുക.

ഇനി ശ്രദ്ധിക്കേണ്ട കാര്യം കിറ്റിന്റെ തൂക്കം ആണ്. അതിനായി കിറ്റ് കിട്ടുമ്പോൾ തന്നെ അതിനു നാലര കിലോ ഭാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഭാരം ശെരിയാണെങ്കിൽ അതിലെ വിഭവങ്ങൾ എല്ലാം തന്നെ ശെരിയായ തൂക്കത്തിലാണ് ഉള്ളത് എന്ന് അനുമാനിക്കാം. കൂടാതെ കിറ്റ് തുറന്നു പരിശോധിക്കാവുന്നതാണ്. കിറ്റിനെ കുറിച്ച് എന്തെങ്കിലും പരാതി ഉള്ളപക്ഷം റേഷൻകാർഡിന്റെ പിൻഭാഗത്ത്‌ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസറുടെ നമ്പറിൽ ബന്ധപ്പെട്ട് റേഷൻകാർഡ് നമ്പർ സഹിതം പരാതി ബോധിപ്പിക്കാവുന്നതാണ്. പരാതി ഉണ്ടെങ്കിൽ റേഷൻ വ്യാപാരിയുടെ സാനിധ്യത്തിൽ തെളിവോടുകൂടി വേണം പരാതി ബോധിപ്പിക്കാൻ.

#360malayalam #360malayalamlive #latestnews

ഓണസദ്യയ്ക്ക് തന്നെയാണ് മലയാളി ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും. ഓണസദ്യ കഴിക്കാതെ ഒരു മലയാളിക്കും ഓണം കടന്നു പോവരുത് എന...    Read More on: http://360malayalam.com/single-post.php?nid=697
ഓണസദ്യയ്ക്ക് തന്നെയാണ് മലയാളി ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും. ഓണസദ്യ കഴിക്കാതെ ഒരു മലയാളിക്കും ഓണം കടന്നു പോവരുത് എന...    Read More on: http://360malayalam.com/single-post.php?nid=697
സൗജന്യ ഓണകിറ്റ് വിതരണം ഇനി വാങ്ങാനുള്ളവർ ശ്രദ്ധിക്കുക. വഞ്ചിക്കപെടാതിരിക്കാൻ ഈ കാര്യങ്ങൾ നോക്കി വാങ്ങുക ഓണസദ്യയ്ക്ക് തന്നെയാണ് മലയാളി ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും. ഓണസദ്യ കഴിക്കാതെ ഒരു മലയാളിക്കും ഓണം കടന്നു പോവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് സർക്കാർ ഈ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. പതിനൊന്ന് പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് ഈ പദ്ധതിയിലൂടെ ഓരോ വീട്ടിലേക്കും എത്തുന്നത്.ഓണകിറ്റിനെക്കുറിച്ച് ഒരുപാട് പരാതികൾ മുൻപ് ഉണ്ടായിരുന്നെങ്കിലും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്