മുഖ്യമന്ത്രിയേയും മന്ത്രി ജലീലിനെയും സംരക്ഷിക്കാൻ സിപിഎം നടത്തിയ ഗൂഢാലോചനയാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തം: ബി ജെ പി

മുഖ്യമന്ത്രിയേയും മന്ത്രി ജലീലിനെയും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ നിന്ന് സംരക്ഷിക്കാൻ സിപിഎം ഉന്നത നേതൃത്വവും മുഖ്യമന്ത്രിയും നടത്തിയ ഗൂഢാലോചനയാണ് പ്രൊട്ടോകാൾ  ഓഫീസറുടെ ഓഫീസ് കത്തിച്ചതിന് പിറകിൽ എന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ.കെ. സുരേന്ദ്രൻ പറഞ്ഞു. BJP സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി യുവമോർച്ച പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചങ്ങരംകുളം വില്ലേജിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പശ്ചിമ ബംഗാളിൽ സി.പി.എം കാർ കൊലചെയ്ത  വ്യക്തികളെ ഉപ്പ് നിറച്ച് കുഴിച്ചിട്ട് തെളിവ് നശിപ്പിച്ചിരുന്ന സി.പി.എം,   കേരളത്തിൽ ഓഫീസ് കത്തിച്ച് തെളിവു നശിപ്പിക്കുന്നതിന്റെ പുതിയ പരീക്ഷണം നടത്തുകയാണ്. പിണറായി വിജയൻ ഗബ്ബർ സിംഗ് ഭരണമാണ് നടത്തുന്നത്. എല്ലാറ്റിനും കമ്മിഷൻ പിരിവാണ് നടത്തുന്നത്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പോലും സെക്രട്ടറിയേറ്റിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്തു കേസെടുക്കുന്ന  സമീപനം ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമാണ് അവസ്ഥ. സംസ്ഥാന ചീഫ് സെക്രട്ടറി  ചീപ്പ് സെക്രട്ടറിയായി മാറിയിരിക്കയാണ്. ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന ഫാഷിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് രാഹുൽ പന്താവുർ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല, ബിജെപി നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട്  അശോകൻ പള്ളിക്കര, ജിബിൻ ക്കോക്കുർ,  പി വി അജിലീഷ് എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

BJP സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി യുവമോർച്ച പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചങ്ങരംകുളം വില്ലേജിനു മുന...    Read More on: http://360malayalam.com/single-post.php?nid=696
BJP സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി യുവമോർച്ച പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചങ്ങരംകുളം വില്ലേജിനു മുന...    Read More on: http://360malayalam.com/single-post.php?nid=696
മുഖ്യമന്ത്രിയേയും മന്ത്രി ജലീലിനെയും സംരക്ഷിക്കാൻ സിപിഎം നടത്തിയ ഗൂഢാലോചനയാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തം: ബി ജെ പി BJP സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി യുവമോർച്ച പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചങ്ങരംകുളം വില്ലേജിനു മുന്നിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്