പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ കായിക മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് കായിക മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനാവും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു,  പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗ്രാമ പഞ്ചായത്തിന് സ്വന്തം കെട്ടിടമുയരുന്നത്. പഞ്ചായത്തിന്റെ തനത് ഫണ്ടും മറ്റു ഫണ്ടുകളും ചെലവഴിച്ചാണ് രണ്ട് കോടി  രൂപ ചെലവിൽ നാലുനില കെട്ടിടം നിർമിക്കുന്നത്. സർക്കാർ ഏജൻസിയായ എഫ്.ആർ.ബി.എല്ലിനാണ് നിർമാണ ചുമതല. എട്ടു മാസത്തിനകം  പുതിയ പഞ്ചായത്ത് കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കും. ഓഫീസുകൾ ഒറ്റ കുടക്കീഴിലേക്ക് മാറും.  പുത്തൻപള്ളി ആശുപത്രിക്ക് പിറക് വശത്തെ താത്കാലിക കെട്ടിടത്തിലാണ് നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. 

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് കായിക മന്ത്രി വി.അബ്ദുറ...    Read More on: http://360malayalam.com/single-post.php?nid=6936
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് കായിക മന്ത്രി വി.അബ്ദുറ...    Read More on: http://360malayalam.com/single-post.php?nid=6936
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ കായിക മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് കായിക മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനാവും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗ്രാമ പഞ്ചായത്തിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്