പൊന്നാനി കേന്ദ്രത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) യു.പി.എസ്.സി 2023 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  www.kscsa.org  എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 22 വൈകീട്ട് അഞ്ച് വരെ  ഓണ്‍ലൈനായി അപേക്ഷിക്കാം. 200രൂപയാണ ് അപേക്ഷാഫീസ് . പ്രവേശനപരീക്ഷ ഏപ്രില്‍ 24്‌ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്ന് വരെ സിവില്‍ സര്‍വീസ് അക്കാദമിയുടെ, പൊന്നാനി ഈശ്വരമംഗലത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍  നടക്കും. 2022 ജൂണ്‍ ഒന്നിന്  ക്ലാസുകള്‍ ആരംഭിക്കും. പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍  www.kscsa.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  50 ശതമാനം  സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി, എസ്.റ്റി  വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്,  കരിമ്പന, ഈശ്വരമംഗലം പി.ഒ,  പൊന്നാനി,  പിന്‍- 679573.
ഫോണ്‍: 0494 2665489, 8848346005,9846715386,9645988778,9746007504

#360malayalam #360malayalamlive #latestnews

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) യു.പി.എസ്.സി 2023 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ...    Read More on: http://360malayalam.com/single-post.php?nid=6931
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) യു.പി.എസ്.സി 2023 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ...    Read More on: http://360malayalam.com/single-post.php?nid=6931
പൊന്നാനി കേന്ദ്രത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) യു.പി.എസ്.സി 2023 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 22 വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്