പി എസ് സി കോച്ചിംഗ് പ്രോഗ്രാമിന്റെ രണ്ടാമത്തെ ക്ലാസ്സ്‌ ആരംഭിച്ചു

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടന്നു വരുന്ന പി എസ് സി കോച്ചിംഗ് പ്രോഗ്രാമിന്റെ ഭാഗമായി  രണ്ടാമത്തെ ക്ലാസ്സ്‌ ട്രസ്റ്റ് ഓഫീസിൽ വെച്ചു നടന്നു. പി എസ് സി കോച്ചിംഗ് പ്രോഗ്രാം ട്രസ്റ്റ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ എം.ടി . നജീബ് അധ്യക്ഷനായ  ചടങ്ങിൽ   ബ്ലോക്ക് മെമ്പർ നൂറുദ്ധീൻ , വാർഡ് മെമ്പർ സുഹറ ഉസ്മാൻ , ട്രസ്റ്റ് സെക്രട്ടറി എൻ കെ റഹീം എന്നിവർ ആശംസകളർപ്പിച്ചു . ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം കോച്ചിംഗ് ക്ലാസ്സുകളുടെ ആവശ്യകത ചൂണ്ടികാണിച്ച ചെയർമാൻ ഭാവിയിൽ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഇതൊരു തുടർ പ്രോഗ്രാം ആയി കൊണ്ടുപോകുമെന്നും അതുവഴി കൂടുതൽ സർക്കാർ ജോലികളിൽ മറഞ്ചേരിയിലും അയൽ പ്രദേശങ്ങളിലും ഉള്ളവർക്ക് സാധ്യമാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യമെന്നും ചെയർമാൻ പറഞ്ഞു. 

കോച്ചിംഗ് ക്ലാസിനു ഉദ്യോഗാർഥികളും വിദ്യാർത്ഥികളും അടക്കം എഴുപതോളം ആളുകൾ പങ്കെടുത്തു. ക്ലാസിനു അറ്റൻഡ് ചെയ്ത എല്ലാ വിദ്യാർത്ഥികളും തന്നെ ഒരേ സ്വരത്തിൽ വളരെ നല്ല ഉയർന്ന നിലവാരത്തിൽ ഉള്ള ഫാക്കൾട്ടിയും ക്ലാസും ആയിരുന്നെന്നും തുടർന്നും ഇത്തരം ക്ലാസുകൾ വേണമെന്നും വളരെ സാമ്പത്തികമായി ചിലവ് വരുന്ന ഇത്തരം ക്ലാസുകൾ തീർത്തും സൗജന്യമായി നടത്തിയതിൽ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിനു നന്ദിയും അറിയിച്ചു. 

ഹയർ സെക്കന്ററി അധ്യാപകൻ മലപ്പുറം സ്വദേശിയായ മുഹമ്മദ് യാസീൻ ക്ലാസിന് നേതൃത്വം നൽകി .  ജനോപകാരപ്രദമായ കോച്ചിംഗ് ക്ലാസുകൾ ഒരു തുടർ പ്രോഗ്രാം ആയി കൊണ്ടുപോകാനാണ് തീരുമാനം എന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

വിദ്യാഭ്യാസ വിഭാഗം കൺവീനർ നിസാർ മാസ്റ്റർ സ്വാഗതവും ജോയിന്റ്‌ കൺവീനർ അഷ്‌റഫ് പൂച്ചമാം നന്ദിയും പറഞ്ഞു .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടന്നു വരുന്ന പി എസ് സി കോച്ചിംഗ് പ്രോഗ്രാമിന്റെ ഭാഗമായി രണ്ടാമത്തെ ക്ലാസ്സ്‌ ട്രസ്റ...    Read More on: http://360malayalam.com/single-post.php?nid=6924
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടന്നു വരുന്ന പി എസ് സി കോച്ചിംഗ് പ്രോഗ്രാമിന്റെ ഭാഗമായി രണ്ടാമത്തെ ക്ലാസ്സ്‌ ട്രസ്റ...    Read More on: http://360malayalam.com/single-post.php?nid=6924
പി എസ് സി കോച്ചിംഗ് പ്രോഗ്രാമിന്റെ രണ്ടാമത്തെ ക്ലാസ്സ്‌ ആരംഭിച്ചു മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടന്നു വരുന്ന പി എസ് സി കോച്ചിംഗ് പ്രോഗ്രാമിന്റെ ഭാഗമായി രണ്ടാമത്തെ ക്ലാസ്സ്‌ ട്രസ്റ്റ് ഓഫീസിൽ വെച്ചു നടന്നു. പി എസ് സി കോച്ചിംഗ് പ്രോഗ്രാം ട്രസ്റ്റ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ എം.ടി . നജീബ് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ നൂറുദ്ധീൻ , വാർഡ് മെമ്പർ സുഹറ ഉസ്മാൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്