വന്നേരിനാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി നടത്തിയ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി

ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി വന്നേരി നാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപിച്ചു. എൽ.പി. വിഭാഗം ചിത്രരചന ഒന്നാം സ്ഥാനം: സി. അജയ് കൃഷ്ണ (ജനത എൽ.പി. സ്കൂൾ ആലങ്കോട്), രണ്ടാം സ്ഥാനം: ടി.എ. ലൈബ മഹ്റിൻ (ജി.എഫ്.എൽ.പി. സ്കൂൾ വെളിയങ്കോട്), മൂന്നാം സ്ഥാനം: സി.എം. ഹന നസ്റിൻ (ജി.എഫ്.എൽ.പി. സ്കൂൾ വെളിയങ്കോട്). യു.പി. വിഭാഗം ചിത്രരചന മത്സരം   ഒന്നാംസ്ഥാനം: കെ.എസ്. സാന്ത്വന ( എ.വി.എച്ച്.എസ്.എസ്. പൊന്നാനി), രണ്ടാംസ്ഥാനം: എ. ഷൈൻമോൻ (എ.യു.പി. സ്കൂൾ അയിരൂർ), മൂന്നാം സ്ഥാനം: ദേവനന്ദൻ എസ്.എസ്.എം.യു.പി. സ്കൂൾ വടക്കുമുറി). ഹൈസ്കൂൾ വിഭാഗം ലേഖനമത്സരം: ഒന്നാം സ്ഥാനം: പി.കെ. മഹാതിർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാലപ്പെട്ടി), രണ്ടാം സ്ഥാനം: കെ. ഫാത്തിമ ഫിദ (അൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വെളിയങ്കോട്), മൂന്നാംസ്ഥാനം: രഹ്‌ന ഫാത്തിമ (അൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വെളിയങ്കോട്), ഫഹ്‌മിദ ഫാറൂഖ് ( ഗവ. ഹയർ സെക്കൻഡറി സ്കൂൾ തൃക്കാവ്). വിജയികളായ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും 2022 മാർച്ച് 27 ഞായറാഴ്ച കാലത്ത് 11-ന് മാറഞ്ചേരി സെന്ററിൽ വന്നേരിനാട് പ്രസ്സ് ഫോറം ഓഫീസിൽ നടക്കും. കേരള പി.എസ്.സി. ചെയർമാൻ  അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയാകും. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, പൊന്നാനി ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ ഡോ. ഹരിആനന്ദകുമാർ, ചിത്രകലാ അധ്യാപകരായ  ജയന്തൻ ചേന്നാസ്, പ്രമോദ് പള്ളത്ത്, ബിനോജ് അയിരൂർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസ്സ് ഫോറം  പ്രസിഡന്റ് രമേശ് അമ്പാരത്ത്, സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, വൈസ് പ്രസിഡന്റ് ഷാജി എരമംഗലം, ജോ. സെക്രട്ടറി പ്രത്യുഷ് വാരിവളപ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി വന്നേരി നാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപിച്ച...    Read More on: http://360malayalam.com/single-post.php?nid=6882
ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി വന്നേരി നാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപിച്ച...    Read More on: http://360malayalam.com/single-post.php?nid=6882
വന്നേരിനാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി നടത്തിയ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി വന്നേരി നാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപിച്ചു. എൽ.പി. വിഭാഗം ചിത്രരചന ഒന്നാം സ്ഥാനം: സി. അജയ് കൃഷ്ണ (ജനത എൽ.പി. സ്കൂൾ ആലങ്കോട്), രണ്ടാം സ്ഥാനം: ടി.എ. ലൈബ മഹ്റിൻ (ജി.എഫ്.എൽ.പി. സ്കൂൾ വെളിയങ്കോട്), മൂന്നാം സ്ഥാനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്