‘കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിര രേഖകളും’; സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ കേസെടുത്തു

സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അഡീഷണൽ പ്രോട്ടോകോൾ ഓഫീസറുടെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിര രേഖകളുമാണെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

മുൻ വിജ്ഞാപനങ്ങൾക്ക് പുറമേ ഡൽഹി, മുംബൈ, കന്യാകുമാരി കേരളാ ഹൗസുകളിൽ മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് കത്തിനശിച്ചതെന്നാണ് എഫ്‌ഐആറിയിൽ പറയുന്നത്. നിർണായക രേഖകൾ കത്തിനശിച്ചിട്ടില്ലെന്ന പൊതുഭരണ വകുപ്പിന്റെ വിശദീകരണത്തെ സാധൂകരിക്കുന്നതാണ് എഫ്‌ഐആറിലെ വിവരങ്ങൾ.

പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന സീക്രട്ട് സെക്ഷനിൽ തീപിടിച്ചിട്ടില്ലെന്നും നയതന്ത്ര ഫയലുകൾ കത്തിനശിച്ചിട്ടില്ലെന്നും പൊതുഭരണ വകുപ്പ് അറിയിച്ചിരുന്നു. ഗസ്റ്റ് ഹൗസ് ബുക്കിംഗും മന്ത്രി മന്ദിരങ്ങൾ സംബന്ധിച്ച രേഖകളുമാണ് കത്തിനശിച്ചവയിൽ പലതും. ഇവയിൽ പലതിനും ഒരു വർഷത്തോളം പഴക്കമുണ്ട്. പലതും വീണ്ടെടുക്കാവുന്നതാണെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കിയിരുന്നു.

#360malayalam #360malayalamlive #latestnews

മുൻ വിജ്ഞാപനങ്ങൾക്ക് പുറമേ ഡൽഹി, മുംബൈ, കന്യാകുമാരി കേരളാ ഹൗസുകളിൽ മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് കത്തിനശിച്ചതെന്നാ...    Read More on: http://360malayalam.com/single-post.php?nid=686
മുൻ വിജ്ഞാപനങ്ങൾക്ക് പുറമേ ഡൽഹി, മുംബൈ, കന്യാകുമാരി കേരളാ ഹൗസുകളിൽ മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് കത്തിനശിച്ചതെന്നാ...    Read More on: http://360malayalam.com/single-post.php?nid=686
‘കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിര രേഖകളും’; സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ കേസെടുത്തു മുൻ വിജ്ഞാപനങ്ങൾക്ക് പുറമേ ഡൽഹി, മുംബൈ, കന്യാകുമാരി കേരളാ ഹൗസുകളിൽ മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് കത്തിനശിച്ചതെന്നാണ് എഫ്‌ഐആറിയിൽ പറയുന്നത്. നിർണായക രേഖകൾ കത്തിനശിച്ചിട്ടില്ലെന്ന പൊതുഭരണ വകുപ്പിന്റെ വിശദീകരണത്തെ സാധൂകരിക്കുന്നതാണ് എഫ്‌ഐആറിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്