ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അശ്ലീലപ്രയോഗവും നഗ്നതാപ്രദർശനവും.

എടപ്പാൾ: ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി നഗ്നതാപ്രദർശനം നടത്തിയും അശ്ലീലവീഡിയോകളിട്ടും സമൂഹവിരുദ്ധർ. സൂം കോൺഫറൻസ്, ഗൂഗിൾമീറ്റ് എന്നിവ വഴി നടത്തുന്ന ഓൺലൈൻക്ലാസുകൾക്കായി സ്കൂളുകൾ തയ്യാറാക്കിയ െഎ.ഡി. ചോർത്തിയാണ് ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറ്റം.

സ്കൂളുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും കയറിക്കൂടി കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലവീഡിയോകളും ചിത്രങ്ങളും അയക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കുറ്റിപ്പുറത്തെ ഒരു സി.ബി.എസ്.ഇ. സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് പോലീസിൽ പരാതിനൽകി. യു.പി. വിഭാഗം വിദ്യാർഥികൾക്ക് ഓഗസ്റ്റ് 17 മുതൽ 21 വരെ നടന്ന സൂം ക്ലാസിനിടെയാണ് ഒരാൾ നുഴഞ്ഞുകയറി അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. 21-ന് ഇയാൾ സ്വയം നഗ്നതാപ്രദർശനവും നടത്തി. ഇത് കുട്ടികളെ മാനസികസംഘർഷങ്ങളിലേക്ക് നയിച്ചെന്നും പ്രശ്നത്തിന് പരിഹാരംകാണാതെ ക്ലാസുകൾ തുടർന്നുകൊണ്ടുപോവാൻ കഴിയാത്ത സാഹചര്യമാണെന്നും പ്രഥമാധ്യാപിക കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ചൈൽഡ് ലൈനിലും നൽകിയ പരാതിയിൽ പറയുന്നു. ഓൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിച്ച് പഠനംനടത്തുന്ന ഇക്കാലത്ത് വിഷയം ഗൗരവമായി കാണണമെന്നും ഐ.ടി. നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി നഗ്നതാപ്രദർശനം നടത്തിയും അശ്ലീലവീഡിയോകളിട്ടും സമൂഹവിരുദ്ധർ. സൂം കോൺഫറൻസ്, ഗൂഗിൾമീറ്റ് എന...    Read More on: http://360malayalam.com/single-post.php?nid=685
എടപ്പാൾ: ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി നഗ്നതാപ്രദർശനം നടത്തിയും അശ്ലീലവീഡിയോകളിട്ടും സമൂഹവിരുദ്ധർ. സൂം കോൺഫറൻസ്, ഗൂഗിൾമീറ്റ് എന...    Read More on: http://360malayalam.com/single-post.php?nid=685
ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അശ്ലീലപ്രയോഗവും നഗ്നതാപ്രദർശനവും. എടപ്പാൾ: ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി നഗ്നതാപ്രദർശനം നടത്തിയും അശ്ലീലവീഡിയോകളിട്ടും സമൂഹവിരുദ്ധർ. സൂം കോൺഫറൻസ്, ഗൂഗിൾമീറ്റ് എന്നിവ വഴി നടത്തുന്ന ഓൺലൈൻക്ലാസുകൾക്കായി സ്കൂളുകൾ തയ്യാറാക്കിയ െഎ.ഡി. ചോർത്തിയാണ് ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറ്റം. സ്കൂളുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും കയറിക്കൂടി കുട്ടികളുടെ മുന്നിൽ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്