കുരുന്നുകുഞ്ഞിൻ്റെ സത്യസന്ധത ഗ്രാമത്തിന് മാതൃകയായി

ചാലിശ്ശേരി: അഞ്ച്  വയസ്സുകാരൻ്റെ നിഷ്ങ്കളായ മനസ്സ്  കളഞ്ഞുകിട്ടിയ തുക സ്വന്തം പിതാവ് മുഖേന ചാലിശ്ശേരി ജനമൈത്രി പോലീസിനെ ഏൽപ്പിച്ച്  യു.കെ.ജി വിദ്യാർത്ഥി നാടിന് മാതൃകയായി.പെരുമണ്ണൂർ മണ്ടുംമ്പാൽ വീട്ടിൽ ജോയ് - സുമ ദമ്പതി മാരുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ മകൻ എബ്നൈസറാണ് ചെറുപ്രായത്തിൽ നന്മ മനസ്സിനുടമയായത്.കവുക്കോട് എം.എം.എ എൽ.പി സ്കൂൾ വിദ്യാർത്ഥി   ഓൺലൈൻ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിൽ രൂപ കിടക്കുന്നത് കണ്ടത്.

ഓടിയെത്തിയ കുരുന്ന്  രൂപയുടെ കാര്യം മാതാവിന് അറിയിച്ചു. തുടർന്ന് മാതാവിൻ്റെ നിർദ്ദേശപ്രകാരം റോഡിൽ നിന്ന് മകൻ രൂപയെടുത്ത് പിതാവിനെ ഏൽപ്പിച്ചു.ചാലിശ്ശേരി സെൻ്ററിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ പിതാവ്  വിവരം ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ , രതീഷ് എന്നിവരെ അറിയിച്ചു.കളഞ്ഞ് കിട്ടിയ അയ്യായിരം രൂപ പോലീസ് എസ്.എച്ച്.ഒ എ.പ്രതാപിനെ ഏൽപ്പിച്ചു.ഗ്രാമത്തിന് മാതൃകയായ

സത്യസന്ധതയുടെ നേർരൂപമായി മാറിയ എബിനൈസറിനെ ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർമാർ വീട്ടിലെത്തി ആദരിച്ചു.വാർഡ് മെമ്പർ സജിത,ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ്,സിവിൽ പോലീസ് ഓഫീസർ നിഷാദ്,സന്നദ്ധ പ്രവർത്തകൻ സുനിൽ മാവുങ്ങൽ എന്നിവർ ചേർന്ന് കളിപ്പാട്ടങ്ങളും,മിഠായിയും ഉൾപ്പടെ ഉപഹാരങ്ങൾ  നൽകി.

#360malayalam #360malayalamlive #latestnews

ചാലിശ്ശേരി: അഞ്ച് വയസ്സുകാരൻ്റെ നിഷ്ങ്കളായ മനസ്സ് കളഞ്ഞുകിട്ടിയ തുക സ്വന്തം പിതാവ് മുഖേന ചാലിശ്ശേരി ജനമൈത്രി പോലീസിനെ ഏൽപ്പിച...    Read More on: http://360malayalam.com/single-post.php?nid=681
ചാലിശ്ശേരി: അഞ്ച് വയസ്സുകാരൻ്റെ നിഷ്ങ്കളായ മനസ്സ് കളഞ്ഞുകിട്ടിയ തുക സ്വന്തം പിതാവ് മുഖേന ചാലിശ്ശേരി ജനമൈത്രി പോലീസിനെ ഏൽപ്പിച...    Read More on: http://360malayalam.com/single-post.php?nid=681
കുരുന്നുകുഞ്ഞിൻ്റെ സത്യസന്ധത ഗ്രാമത്തിന് മാതൃകയായി ചാലിശ്ശേരി: അഞ്ച് വയസ്സുകാരൻ്റെ നിഷ്ങ്കളായ മനസ്സ് കളഞ്ഞുകിട്ടിയ തുക സ്വന്തം പിതാവ് മുഖേന ചാലിശ്ശേരി ജനമൈത്രി പോലീസിനെ ഏൽപ്പിച്ച് യു.കെ.ജി വിദ്യാർത്ഥി നാടിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്