അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് പൊന്നാനിയിൽ വയോധികനെ ചവിട്ടി കൊന്നു

അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് പൊന്നാനിയിൽ അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്. വര്‍ഷങ്ങളായി സുബ്രഹ്മണ്യനും  ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അയല്‍വാസികള്‍ സുബ്രഹ്മണ്യനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്മണ്യനെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രതിയായ പത്തായപറമ്പിൽ റിജിൻ (32) ചോര പുരണ്ട വസ്ത്രവുമായി പൊന്നാനി പോലീസ് സ്റ്റേഷനിൽ ഹാജരായി അയൽവാസിക്ക്  അപകടം പറ്റിയതാണ് എന്ന് അറിയിച്ചതിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മരണവിവരം പുറത്തായത്. പൊന്നാനി സിഐ പ്രതിയെ അറസ്റ്റ് ചെയ്തു.


#360malayalam #360malayalamlive #latestnews

അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് പൊന്നാനിയിൽ അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദ...    Read More on: http://360malayalam.com/single-post.php?nid=6737
അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് പൊന്നാനിയിൽ അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദ...    Read More on: http://360malayalam.com/single-post.php?nid=6737
അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് പൊന്നാനിയിൽ വയോധികനെ ചവിട്ടി കൊന്നു അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് പൊന്നാനിയിൽ അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്. വര്‍ഷങ്ങളായി സുബ്രഹ്മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴിയെച്ചൊല്ലി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്