പൊന്നാനിയിൽ "പൊതുവിദ്യാഭ്യാസ യജ്‌ഞം" പ്രവർത്തനങ്ങൾ ഊർജിതമാക്കും

പൊന്നാനി നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ "പൊതുവിദ്യാഭ്യാസ യജ്‌ഞം" പൊന്നാനി മണ്ഡല അവലോകന യോഗത്തിൽ തീരുമാനിച്ചു. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കിയും വർധിപ്പിച്ചും പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഓരോ സ്‌കൂളിലും നടക്കുന്ന പ്രവൃത്തികളുടെ പുരോഗമനവും പൂർത്തീകരിച്ച പ്രവൃത്തികളുടെ വിശദമായ വിവരങ്ങളെ കുറിച്ചും യോഗം വിലയിരുത്തി.


സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ 
സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വകയിരുത്തിയ കിഫ്ബി
ഫണ്ടും പൊതുവിദ്യാഭ്യാസ യജ്ഞം പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് നിലവിൽ
പ്രവൃത്തികൾ പുരോഗമിക്കുന്നത്.
പി. നന്ദകുമാർ എംഎൽഎ യുടെ അധ്യക്ഷതയിൽ തൃക്കാവ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത്, ആലംകോട്പഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്റിയ, മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് , വെളിയംകോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സെയ്ദ് പുഴക്കര , 
പൊതുവിദ്യാഭ്യാസ യജ്‌ഞം ജില്ലാ കോർഡിനേറ്റർ മണി മാഷ് , തിരൂർ വിദ്യാഭ്യാസ ജില്ലാ ഡി.ഇ.ഒ രമേശ് ബാബു , പൊന്നാനി എ.ഇ.ഒ ഷോജ ടീച്ചർ ,പ്രധാനധ്യാപകർ , പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .

#360malayalam #360malayalamlive #latestnews #ponnani #school

പൊന്നാനി നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ "പൊതുവിദ്യാഭ്യാസ യജ്‌ഞം" പൊന്...    Read More on: http://360malayalam.com/single-post.php?nid=6668
പൊന്നാനി നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ "പൊതുവിദ്യാഭ്യാസ യജ്‌ഞം" പൊന്...    Read More on: http://360malayalam.com/single-post.php?nid=6668
പൊന്നാനിയിൽ "പൊതുവിദ്യാഭ്യാസ യജ്‌ഞം" പ്രവർത്തനങ്ങൾ ഊർജിതമാക്കും പൊന്നാനി നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ "പൊതുവിദ്യാഭ്യാസ യജ്‌ഞം" പൊന്നാനി മണ്ഡല അവലോകന യോഗത്തിൽ തീരുമാനിച്ചു. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കിയും വർധിപ്പിച്ചും പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഓരോ സ്‌കൂളിലും നടക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്