മതവിശ്വാസത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ. കെ. സുരേന്ദ്രൻ

മതവിശ്വാസത്തിൽ  സർക്കാരിന് ഇരട്ടത്താപ്പാണെന്ന്  ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ. കെ. സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ പോയി ശ്രീകോവിലിനു മുന്നിൽ കൈകൂപ്പി നിന്നതിനെ ശാസിച്ച മുഖ്യമന്ത്രിയും സിപിഎമ്മും, പരിശുദ്ധ ഖുർആൻ കള്ളക്കടത്തു  നടത്തിയ ജലീലിനെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത നിലപാട് സർക്കാറിന്റെ മതേതര നിലപാടിലെ ഇരട്ടത്താപ്പാണ്. സിപിഎമ്മിന്റെ കപട മതേതരത്വമാണെന്ന BJP ആരോപണം ഇതുവഴി സാധൂകരിച്ചിരിക്കുകയാണ്. ഖുർആൻ കള്ളക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ജലീലിനെ ന്യായീകരിച്ചത് വഴി വ്യക്തമായിരിക്കുകയാണ്. മന്ത്രിമാരുടെ ജോലി  മതഗ്രന്ഥങ്ങൾ വിതരണം നടത്തുന്നത് ആണെങ്കിൽ  ക്രിസ്ത്യൻ മന്ത്രി ബൈബിളും, ഹിന്ദു മന്ത്രി രാമായണവും, എന്തുകൊണ്ട് വിതരണം നടത്തുന്നില്ലെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കണം.  നിയമസഭയെ പാർട്ടി സമ്മേളന വേദിയാക്കി പൊതുയോഗ  പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. സർക്കാരിന്റെ ബി ടീമായാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്.  സോളാർ അഴിമതിയും സ്വർണ്ണക്കടത്ത് കേസും ഇരുമുന്നണികളും ഒത്തുതീർപ്പ്ലെത്തി, ഒത്തുകളി രാഷ്ട്രീയമാണ് നടത്തുന്നത്. സ്വർണ്ണ കള്ളകടത്ത് ആരോപണം മാത്രം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഉത്തരം നൽകാതെ രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ് ചെയ്തത്. UDF ന്റെ അവിശ്വാസ പ്രമേയം മുഖ്യമന്ത്രിക്ക് പ്രസംഗിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കൽ മാത്രമാണ് ചെയ്തത്.  കാലത്ത് സർക്കാരിനെ  പിന്തുണയ്ക്കുകയും വൈകിട്ട് സർക്കാരിനെ എതിർക്കുകയും ചെയ്യുന്ന പരിഹാസ്യമായ നിലപാട് ഒത്തുകളിയുടെ ഭാഗമാണ്. പിണറായി വിജയനും  രമേശ് ചെന്നിത്തലയും ചേട്ടൻ വാവയും അനിയൻ വാവയുമായാണ് പ്രവർത്തിക്കുന്നത് സുരേന്ദ്രൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews

മതവിശ്വാസത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ. കെ. സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളി സുരേ...    Read More on: http://360malayalam.com/single-post.php?nid=666
മതവിശ്വാസത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ. കെ. സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളി സുരേ...    Read More on: http://360malayalam.com/single-post.php?nid=666
മതവിശ്വാസത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ. കെ. സുരേന്ദ്രൻ മതവിശ്വാസത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ. കെ. സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ പോയി ശ്രീകോവിലിനു മുന്നിൽ കൈകൂപ്പി നിന്നതിനെ ശാസിച്ച മുഖ്യമന്ത്രിയും സിപിഎമ്മും, പരിശുദ്ധ ഖുർആൻ കള്ളക്കടത്തു നടത്തിയ ജലീലിനെ ന്യായീകരിക്കുകയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്