സെക്രട്ടേറിയറ്റിലെ തീപിടുത്തം; തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല, അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് പ്രോട്ടോകോൾ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടാവുക. അവിടെ തീപിടുത്തം ഉണ്ടായാൽ അത് തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണ്. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

“എൻഐഎ സിസിടിവി ദൃശ്യങ്ങൾ ചോദിച്ചിട്ട് കൊടുക്കുന്നില്ല. സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പൊതുഭരണ വകുപ്പിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അവിടെയാണല്ലോ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഇതേപ്പറ്റി സമഗ്രമായി അന്വേഷിക്കണം. നിക്ഷ്പക്ഷമായ അന്വേഷണം ഉണ്ടാവണം. തെളിവുകൾ നശിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. അതിനെതിരെ പ്രതിപക്ഷം പോരാടുമെന്ന് സർക്കാരിനു മുന്നറിയിപ്പ് നൽകാൻ ഈ അവസരം വിനിയോഗിക്കുകയാണ്.”- ചെന്നിത്തല പറഞ്ഞു.

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം അന്വേഷണങ്ങളെ അട്ടിമറിക്കാനുള്ള സർക്കാരിൻ്റെ ശ്രമമാണെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അട്ടിമറിക്ക് പേരുകേട്ട നേതാവാണ് മുഖ്യമന്ത്രി. സമഗ്രമായ അന്വേഷണം നടത്തണം. ഗൗരവമായാണ് കേരള കോൺഗ്രസ് ഇതിനെ കാണുന്നത് എന്നും മുല്ലപ്പള്ളി പറഞ്ഞു.

“തെളിവുകൾ ഇടിവെട്ടി നശിച്ചു എന്ന് മുൻപ് മുൻപ് ഈ സർക്കാർ പറഞ്ഞിരുന്നു. അതിൻ്റെ തുടർച്ചയായേ ഇതിനെ നോക്കിക്കാണാൻ സാധിക്കൂ. തെളിവുകൾ നിരന്തരമായി നശിപ്പിക്കുന്ന ഒരു ഗവണ്മെൻ്റ് ആണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അട്ടിമറിക്ക് പേരുകേട്ട നേതാവാണ് മുഖ്യമന്ത്രി. ഇതും ഇതിനപ്പുറവും സംഭവിച്ചാൽ അത്ഭുതപ്പെടാനില്ല. സമഗ്രമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ ഇതിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കണം. ഇതിനെ ലാഘവത്തോടെ കാണാനാവില്ല. ഗൗരവമായാണ് കേരള കോൺഗ്രസ് ഇതിനെ കാണുന്നത്”- മുല്ലപ്പള്ളി പറഞ്ഞു.

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത. ഒരു മീറ്റിംഗിലായിരുന്നു. അപ്പോഴാണ് തീപിടുത്തം ഉണ്ടായതായി അറിഞ്ഞത്. തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് നിഷ്പക്ഷ അന്വേഷണം നടത്തും. ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളില്‍ നിന്ന് മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തി പുറത്തിറക്കുകയും ചെയ്തു.അതേസമയം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ലെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ രാജീവന്‍  പറഞ്ഞു. സുപ്രധാനമായ ഒരു ഫയലും നശിച്ചില്ല. റൂം ബുക്കിംഗുമായി ബന്ധപ്പെട്ടുള്ള ഒരു റാക്കിലെ ഫയല്‍ മാത്രമാണ് നശിച്ചതെന്ന് അഡീഷണല്‍ സെക്രട്ടറി പി ഹണി പറഞ്ഞു.

ഇന്ന് വൈകുന്നേരമാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസില്‍ തീപിടിച്ചത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ അണച്ചു. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

#360malayalam #360malayalamlive #latestnews

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് പ്രോട്ട...    Read More on: http://360malayalam.com/single-post.php?nid=665
സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് പ്രോട്ട...    Read More on: http://360malayalam.com/single-post.php?nid=665
സെക്രട്ടേറിയറ്റിലെ തീപിടുത്തം; തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല, അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് പ്രോട്ടോകോൾ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടാവുക. അവിടെ തീപിടുത്തം ഉണ്ടായാൽ അത് തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണ്. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്