എൻവിഷൻ ബുക് ടെസ്റ്റ് 2021 സമ്മാനങ്ങൾ വിതരണം ചെയ്തു

എൻവിഷൻ ബുക് ടെസ്റ്റ് 2021 സമ്മാനങ്ങൾ വിതരണം ചെയ്തു

മാറഞ്ചേരി : എൻവിഷൻ മാറഞ്ചേരിയും  ക്രസന്റ് വിമൻസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ബുക് ടെസ്റ്റ് 2021 വിജ്ഞാന പരീക്ഷയുടെ രണ്ടാമത് എഡിഷന്‍ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . 

ജനറൽ കൺവീനർ ജാഫർ മാളിയക്കൽ  വിജയികളെ പ്രഖ്യാപിച്ചു.

സഫ്ന കരുവടിയിൽ നാലകം ഒന്നാം സ്ഥാനവും മൈമൂന കെ പി ഉദിനിക്കൂറ്റിൽ  കോടഞ്ചേരി രണ്ടാം സ്ഥാനവും  ഫഹദിയ സി കെ പാണം വളപ്പിൽ അവിണ്ടിത്തറ, ഫസീല ഹാദിയ പെരുമ്പടപ്പ് എന്നിവർ മൂന്നാം സ്ഥാനവും നേടി. 

ബുഷറ സക്കരിയ അമ്പാരത്ത്, ശിബിൽ പി കരുവടിയിൽ, ആമിന അഫ്റ വടിക്കിനിത്തയിൽ, അൻശിദ് പട്ടത്തേൽ, ആശിഖ് ഉദിനിക്കൂറ്റിൽ, ഫാതിമ സന വട്ടേക്കാട്ട് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.

ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് എൻവിഷൻ വൈസ് ചെയർമാൻ മുസ്തഫ മാസ്റ്ററിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹംസ സഖാഫി വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി .

ക്രസന്റ് വിമൻസ് അക്കാദമി പ്രിൻസിപ്പാൾ ശുകൂർ അബ്ദുല്ല സന്ദേശം നൽകി .ചടങ്ങിൽ അബ്ദുൽ ഹമീദ് ലത്തീഫി ആശംസ അർപ്പിച്ചു. എൻവിഷൻ രക്ഷാധികാരി അഷ്‌റഫ് വെള്ളൂർ, കോർഡിനേറ്റർ ശറഫുദ്ധീൻ നീറ്റിക്കൽ, നിശാബ് നാലകം, അസ്‌ലം നാലകം , സഹൽ ശറഫുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു .

എൻവിഷൻ ഫിനാൻസ് കൺവീനർ നൗഷാദ് വടമുക്ക് സ്വാഗതവും റഹ്മാൻ ശാമിൽ ഇർഫാനി നന്ദിയും പറഞ്ഞു

എൻവിഷൻ പ്രതിനിധികളായ റസാഖ് കോടഞ്ചേരി,ശംസുദ്ധീൻ റഹ്മാനി, ഫാസിൽ പനമ്പാട്, മുസ്തഫ നാലകം , ഷബീർ കോടഞ്ചേരി , ഷൗക്കത്ത് മാറഞ്ചേരി എന്നിവർ ബുക് ടെസ്റ്റിന് നേത്രത്വം നൽകി.

ബുക് ടെസ്റ്റിൽ പങ്കെടുത്ത എല്ലാവർക്കും പ്രോഗ്രാമുമായി സഹകരിച്ചവർക്കും എൻവിഷൻ ചെയർമാൻ ഹകീം തറയിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

എൻവിഷൻ മാറഞ്ചേരിയും ക്രസന്റ് വിമൻസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ബുക് ടെസ്റ്റ് 2021 വിജ്ഞാന പരീക്ഷയുടെ രണ്ടാമത് എഡിഷന്‍ ...    Read More on: http://360malayalam.com/single-post.php?nid=6625
എൻവിഷൻ മാറഞ്ചേരിയും ക്രസന്റ് വിമൻസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ബുക് ടെസ്റ്റ് 2021 വിജ്ഞാന പരീക്ഷയുടെ രണ്ടാമത് എഡിഷന്‍ ...    Read More on: http://360malayalam.com/single-post.php?nid=6625
എൻവിഷൻ ബുക് ടെസ്റ്റ് 2021 സമ്മാനങ്ങൾ വിതരണം ചെയ്തു എൻവിഷൻ മാറഞ്ചേരിയും ക്രസന്റ് വിമൻസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ബുക് ടെസ്റ്റ് 2021 വിജ്ഞാന പരീക്ഷയുടെ രണ്ടാമത് എഡിഷന്‍ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്