മോഷ്ടിച്ച ചന്ദനവുമായി മാറഞ്ചേരിയിൽ യുവാവ് പിടിയിൽ

മോഷ്ടിച്ച ചന്ദനവുമായി മാറഞ്ചേരിയിൽ യുവാവ് പിടിയിൽ

 മോഷ്ടിച്ച ചന്ദനത്തടി വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെ ഒരാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.  അയിലക്കാട് സ്വദേശി മാഞ്ഞാമ്പ്രയില്‍ ഹൗസില്‍ അനഫി (33) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം മാറഞ്ചേരിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ചന്ദനതടികളുമായി പോവുകയായിരുന്ന അനഫിയെ പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്.

 മാറഞ്ചേരിയിൽ നിന്നും എടപ്പാള്‍ ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന അനഫി പൊലീസിനെ കണ്ടപ്പോള്‍ തിരിച്ചു പോവാന്‍ ശ്രമിച്ചു. ഉടന്‍ പൊലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് പ്രതിയുടെ കൈയ്യില്‍ 2 .05 കിലോ ചന്ദനം കണ്ടെത്തിയത്.

മറ്റൊരു ബൈക്കില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മാറഞ്ചേരി സ്വദേശി ഷംസീര്‍ ഇതിനിടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. എടപ്പാള്‍ ചേകന്നൂരിലെ കുന്നിന്‍ മുകളില്‍ നിന്നാണ് ചന്ദനം മോഷ്ടിച്ചതെന്ന് അനഫി പൊലീസിനോട് പറഞ്ഞു. ഇയാളുടെ ബാഗില്‍ നിന്ന് വെട്ടുകത്തി, മരം മുറിക്കുന്ന വാള്‍ ,മൊബെല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയിട്ടുണ്ടെന്ന്‌ പോലീസ് പറഞ്ഞു. 

കൂട്ടു പ്രതിയായ ഷംസീര്‍ ഒളിവിലാണ്. പെരുമ്പടപ്പ് സി.ഐ വിമോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്യാം, ശ്രീനി,സി.പി.ഒമാരായ കലാം, അനില്‍, അനീഷ് എന്നിവര്‍ വാഹന പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

#360malayalam #360malayalamlive #latestnews

മോഷ്ടിച്ച ചന്ദനത്തടി വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെ ഒരാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. അയിലക്കാട് സ്വദേശി മാഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=6616
മോഷ്ടിച്ച ചന്ദനത്തടി വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെ ഒരാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. അയിലക്കാട് സ്വദേശി മാഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=6616
മോഷ്ടിച്ച ചന്ദനവുമായി മാറഞ്ചേരിയിൽ യുവാവ് പിടിയിൽ മോഷ്ടിച്ച ചന്ദനത്തടി വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെ ഒരാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. അയിലക്കാട് സ്വദേശി മാഞ്ഞാമ്പ്രയില്‍ ഹൗസില്‍ അനഫി (33) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാറഞ്ചേരിയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്