സന്ദീപിന്റേത്‌ രാഷ്‌ട്രീയ കൊലപാതകം; പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്‌ട്രീയ  കൊലപാതകമെന്ന് കുറ്റപത്രം. തിരുവല്ല കോടതിയില്‍ പൊലീസ് ബുധനാഴ്‌ച നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജിഷ്‌ണുവിന് സന്ദീപിനോടുള്ള രാഷ്‌ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷകസംഘം തിരുവല്ല കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞു. 

രാഷ്‌ട്രീയ വൈരാഗ്യം തീർക്കുന്നതിന്‌ രണ്ട്‌ മുതൽ അഞ്ച്‌  വരെയുള്ള പ്രതികളെ ജിഷ്‌‌ണു കുറ്റൂരിൽ ലോഡ്‌ജിൽ  മുറിയെടുത്ത്‌ താമസിപ്പിച്ച്‌ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 732 പേജുകളുള്ള കുറ്റപത്രമാണ്‌ പൊലീസ്‌ കോടതിയിൽ സമർപ്പിച്ചത്‌. ആകെ ആറു പ്രതികള്‍ കേസിലുണ്ട്. പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികൾ.

2021 ഡിസംബര്‍ 2ന് രാത്രി എട്ടിനായിരുന്നു കൊലപാതകം. ബൈക്കില്‍ സഞ്ചരിച്ച സന്ദീപിനെ രണ്ടു പൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ബൈക്ക് തള്ളിയിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകം നടന്ന് രണ്ടു മാസത്തിനകം തന്നെ  കുറ്റപ്പത്രം നല്‍കാനും  പൊലിസിന്  സാധിച്ചു. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.


#360malayalam #360malayalamlive #latestnews

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് കുറ്റപത്രം. തിരുവല്ല കോടതിയി...    Read More on: http://360malayalam.com/single-post.php?nid=6594
സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് കുറ്റപത്രം. തിരുവല്ല കോടതിയി...    Read More on: http://360malayalam.com/single-post.php?nid=6594
സന്ദീപിന്റേത്‌ രാഷ്‌ട്രീയ കൊലപാതകം; പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് കുറ്റപത്രം. തിരുവല്ല കോടതിയില്‍ പൊലീസ് ബുധനാഴ്‌ച നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജിഷ്‌ണുവിന് സന്ദീപിനോടുള്ള രാഷ്‌ട്രീയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്