വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

വെളിയങ്കോട്   ഗ്രാമ പഞ്ചായത്ത്  പതിനാലാം  പഞ്ചവത്സരപദ്ധതി ,  2022 2023 -വാർഷിക പദ്ധതി, സി എഫ് സി  ഉപപദ്ധതി എന്നിവയുടെ  രൂപീകരണവുമായി ബന്ധപ്പെട്ട്   വികസനസെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ  പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്  പ്രസിഡന്റ്‌  ഇ .  സിന്ധു  ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കല്ലാട്ടേൽ ഷംസു അധ്യക്ഷനായി. ജില്ല പഞ്ചായത്ത് മെമ്പർ  എം. കെ . സുബൈർ മുഖ്യാതിഥിയായ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഫൗസിയ  വടക്കേപ്പുറത്ത് , സ്വാഗതം  പറഞ്ഞു . ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ  പി. അജയൻ,  നൂറുദ്ധീൻ പോഴത്ത്  ,  ഗ്രാമ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് ,  ശരീഫ മുഹമ്മദ്‌ ,  സെയ്ത് പുഴക്കര , വാർഡ് മെമ്പർ ഹുസൈൻ പാടത്തകായിൽ, ആസൂത്രണ സമിതി അംഗങ്ങളായ ഷാജിറ മനാഫ് , സുനിൽ കാരാട്ടേൽ , ടി. ബി. ഷമീർ വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികളായ  ടി.  അബൂബക്കർ , ഷമീർ ഇടിയാട്ടയിൽ ,  ഫസലുറഹ്മാൻ , കെ . രാമകൃഷ്ണൻ , അസി. സെക്രട്ടറി  ടി. കവിത തുടങ്ങിയവർ  ആശംസകൾ അറിയിച്ചു . പഞ്ചായത്ത്‌ സെക്രട്ടറി കെ .കെ . രാജൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു .  ഗ്രാമപഞ്ചായത്ത്  മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു . സി എഫ് സി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ശുചിത്വ - കുടിവെള്ള മേഖലയിലെ പ്രൊജറ്റുകൾക്കും , 2022 -  2023 ര വാർഷിക പദ്ധതിയിലേക്കുള്ള  പ്രൊജറ്റുകൾക്കും രൂപം നല്കി . ഗ്രാമ പഞ്ചായത്ത് മെമ്പർ പി. വേണുഗോപാൽ  നന്ദി പറഞ്ഞു .


#360malayalam #360malayalamlive #latestnews #veliamkode

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി , 2022 2023 -വാർഷിക പദ്ധതി, സി എഫ് സി ഉപപദ്ധതി എന്നിവയുടെ രൂപീകരണവുമായി ബന്ധപ്...    Read More on: http://360malayalam.com/single-post.php?nid=6552
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി , 2022 2023 -വാർഷിക പദ്ധതി, സി എഫ് സി ഉപപദ്ധതി എന്നിവയുടെ രൂപീകരണവുമായി ബന്ധപ്...    Read More on: http://360malayalam.com/single-post.php?nid=6552
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി , 2022 2023 -വാർഷിക പദ്ധതി, സി എഫ് സി ഉപപദ്ധതി എന്നിവയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വികസനസെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്