ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാറഞ്ചേരി വികസന സമിതി യോഗം നടന്നു

നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന മലപ്പുറം ജില്ലയിലെ മികച്ച  സർക്കാർ വിദ്യാലയങ്ങളിലൊന്നായ മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചാലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും, സന്നദ്ധ സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം സ്കൂളിൽ വെച്ച് നടന്നു. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ക്ളാസ് മുറികൾ ലഭ്യമല്ലാത്തതിനാലും പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിക്കപ്പെടാൻ സ്ഥലപരിമിതി തടസ്സമാകുന്നതിനാലും സ്കൂളിനോട് ചേർന്നുള്ള 1.46 ഏക്കർ സ്ഥലം എത്രയും വേഗം വിലക്ക് വാങ്ങുന്നതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ യോഗം തീരുമാനിച്ചു.


കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ച സ്ഥലം എം.എൽ.എ.ശ്രീ.പി.നന്ദകുമാറിൻ്റെ നിർദ്ദേശപ്രകാരമാണ് വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും പൗരപ്രമുഖരുടെയും നേതൃത്വത്തിൽ യോഗം ചേർന്നത്.


പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും 21 അംഗ സമിതിയെ തിരെഞ്ഞെടുത്തു.

യോഗം ജില്ലാ പഞ്ചായത്തംഗം എ.കെ.സുബൈർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് അബ്ദുറഹിമാൻ പോക്കർ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ളോക്ക് അംഗം നൂറുദ്ദീൻ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാധവൻ ,അഡ്വ.ബക്കർ ഇസ്മായിൽ മാസ്റ്റർ, ഷാജി കാളിയത്തേൽ, ഇ.അബ്ദുന്നാസിർ, ഖദീജ മൂത്തേടത്ത്, യൂസുഫ് മാസ്റ്റർ, ടി.കെ.അബ്ദുൽ റശീദ്, ടി.കെ.ഗഫൂർ, കെ.പി.രാജൻ, പ്രിൻസിപ്പൽ റസിയ, ഹെഡ്മാസ്റ്റർ മുസ്തഫ, കൃഷ്ണകുമാർ മാസ്റ്റർ, ഇബ്രാഹിം ,മനോജ് എന്നിവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യ...    Read More on: http://360malayalam.com/single-post.php?nid=6526
നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യ...    Read More on: http://360malayalam.com/single-post.php?nid=6526
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാറഞ്ചേരി വികസന സമിതി യോഗം നടന്നു നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചാലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും, സന്നദ്ധ സംഘടനകളുടെയും വിവിധ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്