മാറഞ്ചേരി സ്കൂൾ വികസനം ത്വരിതപ്പെടുത്തും

മാറഞ്ചേരി സ്കൂൾ വികസനം ത്വരിതപ്പെടുത്തും

മാറഞ്ചേരി: നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ  വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സ്ഥലം എം.എൽ.എ.പി നന്ദകുമാറിൻ്റെയും മറ്റു  ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനം. 


ഒരു ഏക്കർ ഇരുപത്തിമൂന്ന് സെൻ്റ് വിസ്തൃതിയിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻ്ററി തലം വരെ ഇത്രയും വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ , നവീകരണങ്ങൾ വരുത്തുന്നതിനോ സാധ്യമല്ലാത്ത സാഹചര്യത്തിൽ സ്ക്കൂളിനോട് ചേർന്നുള്ള സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ യോഗത്തിൽ തീരുമാനമായി.ഇതിനായി സർക്കാർ സഹായം തേടുന്നതോടൊപ്പം പൊതുജന പങ്കാളിത്തം തേടുവാനും തീരുമാനിച്ചു.


കോവിഡിനു മുൻപ് മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ നേതൃത്വത്തിൽ സ്കൂളിനോട് ചേർന്ന സ്ഥലം ഏറ്റെടുക്കുന്നതിനായി ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി മൂലം തുടർ പ്രവർത്തനങ്ങൾക്ക് സാധിച്ചിരുന്നില്ല. ഈ മാസം 21 ന് എം.എൽ.എ യുടെ നേതൃത്വത്തിൽ വിപുലമായ യോഗം ചേരുന്നതിനും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും യോഗം തീരുമാനിച്ചു.


എം.എൽ.എ. പി. നന്ദകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. ഇ. സിന്ധു , മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് , ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഏ.കെ.സുബൈർ , ബ്ലോക്ക് മെമ്പർ നൂറുദ്ദീൻ , വാർഡ് മെമ്പർ ടി. മാധവൻ , പ്രിൻസിപ്പൽ കെ. റസിയ , ജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഷോജ, ഹെഡ് മാസ്റ്റർ പി.മുസ്തഫ, പി.ടി.എ.പ്രസിഡൻ്റ് അബ്ദുറഹിമാൻ പോക്കർ , സ്കൂൾ വെൽഫയർ കമ്മറ്റി ചെയർമാൻ ഇസ്മായിൽ മാസ്റ്റർ, മറ്റു പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ , അധ്യാപകർ എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറ...    Read More on: http://360malayalam.com/single-post.php?nid=6452
നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറ...    Read More on: http://360malayalam.com/single-post.php?nid=6452
മാറഞ്ചേരി സ്കൂൾ വികസനം ത്വരിതപ്പെടുത്തും നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സ്ഥലം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്