കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ പോലീസിനെ കബളിപ്പിച്ച് മത്സ്യക്കച്ചവടം ഐലക്കാട് സ്വദേശിക്കെതിരെ കേസെടുത്തു

എടപ്പാള്‍:കോവിഡ് വ്യാപന പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഐലക്കാട് ദുബായിപ്പടി മേഖലയില്‍  പോലീസിനെ കബളിപ്പിച്ച് മത്സ്യക്കച്ചവടം നടത്തി വന്ന ഐലക്കാട് സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.പ്രദേശത്ത് മത്സ്യബൂത്ത് നടത്തി വന്ന 55 കാരനെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പിടികൂടി കേസെടുത്തത്.പ്രദേശത്ത് കോവിഡ് അതിവ്യാപനം നടന്നുവെന്ന ആശങ്ക നിലനില്‍ക്കെ മത്സ്യക്കച്ചവടത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.നിയന്ത്രങ്ങള്‍ ലംഘിച്ച് മത്സ്യ വില്‍പന നടത്തുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ പോലീസെത്തി ഇയാള്‍ക്ക് താക്കീത് നല്‍കുകയും കടയടപ്പിക്കുകയും ചെയ്തിരുന്നു.പിന്നീട് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ സ്വീകരിച്ച് പോലീസിനെ കബളിപ്പിച്ച് വീണ്ടും മത്സ്യക്കച്ചവടം നടത്തുന്നുണ്ടെന്നറിഞ്ഞതോടെ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ ആവശ്യക്കാരനെന്ന വ്യാജേനെ മത്സ്യം ഓര്‍ഡര്‍ ചെയ്യുകയും തുടര്‍ന്ന് സ്ഥാപനത്തിലെത്തി ഇയാളെ പിടുകൂടി കേസെടുക്കുകയുമായിരുന്നു.

#360malayalam #360malayalamlive #latestnews

എടപ്പാള്‍:കോവിഡ് വ്യാപന പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഐലക്കാട് ദുബായിപ്പടി മേഖലയില്‍ പോലീസിനെ കബളിപ...    Read More on: http://360malayalam.com/single-post.php?nid=638
എടപ്പാള്‍:കോവിഡ് വ്യാപന പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഐലക്കാട് ദുബായിപ്പടി മേഖലയില്‍ പോലീസിനെ കബളിപ...    Read More on: http://360malayalam.com/single-post.php?nid=638
കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ പോലീസിനെ കബളിപ്പിച്ച് മത്സ്യക്കച്ചവടം ഐലക്കാട് സ്വദേശിക്കെതിരെ കേസെടുത്തു എടപ്പാള്‍:കോവിഡ് വ്യാപന പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഐലക്കാട് ദുബായിപ്പടി മേഖലയില്‍ പോലീസിനെ കബളിപ്പിച്ച് മത്സ്യക്കച്ചവടം നടത്തി വന്ന ഐലക്കാട് സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.പ്രദേശത്ത് മത്സ്യബൂത്ത് നടത്തി വന്ന 55 കാരനെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പിടികൂടി...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്