ആളും ആരവവും ഇല്ലാതെ ഗുരുവായൂരിലെ അത്തക്കളം

മ​ഹാ​മാ​രി​ക്കാ​ല​ത്തി​ന്റെ കാ​റൊ​ഴി​ഞ്ഞ്, നി​റ​മു​ള്ള ജീ​വി​ത​പ്പീ​ലി​ക​ൾ വി​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യേ​കി ഇ​ന്ന്​ അ​ത്തം ഒ​ന്ന്. അ​ങ്ങാ​ടി​യി​ലേ​ക്ക്​ പൂ​വി​ളി​ച്ചു പോ​വാ​തെ, തൊ​ട്ട​രി​കി​ലെ തു​മ്പ​യും മു​ക്കു​റ്റി​യും ന​ന്ത്യാ​ർ​വ​ട്ട​വും കാ​ശി​ത്തു​മ്പ​യും തെ​റ്റി​യും കാ​ക്ക​പ്പൂ​വു​മെ​ല്ലാം ഇ​റ​ു​ത്താ​വും ഇ​നി പ​ത്തു​നാ​ൾ മ​ല​യാ​ളി​ക​ൾ ഓ​ണ​ക്കാ​ല മു​റ്റം നി​റ​​ക്കു​ക.

കാലങ്ങൾക്കുശേഷം നാട്ടിൻപുറത്തെ നന്മ മണക്കുന്ന പൂക്കൾ ഇന്ന് അത്തപ്പൂക്കളം അലങ്കരിക്കും. തുമ്പയും കാക്കപ്പൂവും മുക്കുറ്റിയും പൂക്കളം വാണിരുന്ന കാലം ഉണ്ടായിരുന്നു. പിന്നീടത് തമിഴ്നാട്ടിൽ നിന്ന് വരുന്ന ചെട്ടിക്കും ജമന്തിക്കും വഴിമാറി. ഇപ്പോൾ കോവിഡി െൻറ പശ്ചാത്തലത്തിൽ ഓണപ്പൂക്കളം ഒരുക്കാൻ നാട്ടിൻപുറത്തെ പൂക്കൾതന്നെ ഉപയോഗിക്കണമെന്ന്​ മുഖ്യമന്ത്രി നിർദേശിച്ചിരിക്കുകയാണ്.


വർഷങ്ങൾക്കുശേഷം നാട്ടിൻപുറത്തെ പൂക്കൾക്ക് ഓണപ്പൂക്കളത്തിൽ വീണ്ടും സ്ഥാനം ലഭിച്ചിരിക്കുന്നു. നന്മായാൽ നാടുഭരിച്ചിരുന്ന മഹാബലിയെ വരവേൽക്കാനായി മലയാളികൾ ഒരുങ്ങിനിൽക്കുന്നതാണ് ഓണം എന്നാണ് ഐതിഹ്യം. ഇല്ലായ്മകൾ എല്ലാം മാറ്റിവെച്ച് ഓണം ആഘോഷിക്കണം എന്നാണ് പഴമക്കാർ പറയാറ്. സുഭിക്ഷതയോടെ രാജാവിനെ വരവേൽക്കുന്നതുകൊണ്ടാണ്​ അത്. എന്നാൽ ഇത്തവണ കോവിഡി​െൻറ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ അൽപം മാറ്റിവെക്കാം.

അത്തം നാൾ മുതൽ തുടങ്ങുന്ന ആളുകളെ പങ്കെടുപ്പിച്ചുള്ള പൂക്കളമത്സരങ്ങൾ ഉൾപ്പെടെയുള്ള ഓണമത്സരങ്ങൾ മാറ്റിവെക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ ചേർന്നുള്ള പൂക്കളം ഒരുക്കൽ ഒഴിവാക്കണം.


പൂക്കളമൊരുക്കിക്കഴിഞ്ഞാലുടൻ കൈ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം, ഓണത്തോടനുബന്ധിച്ചുള്ള യാത്രകൾ ഒഴിവാക്കുക, ചെറിയ കുട്ടികളുമായുള്ള യാത്രകൾ, ഷോപ്പിങ്​ എന്നിവ ഒഴിവാക്കുക, തിരക്കുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക, മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ മാനദണ്ഡങ്ങൾ മറക്കാതെ പാലിക്കുക, വിനോദയാത്രകൾ ഒഴിവാക്കുക തുടങ്ങിയ ജാഗ്രത നിർദേശങ്ങളോടെയാണ്​ ഈ പൂക്കാലം പുലരുന്നത്​.

#360malayalam #360malayalamlive #latestnews

മ​ഹാ​മാ​രി​ക്കാ​ല​ത്തി​ന്റെ കാ​റൊ​ഴി​ഞ്ഞ്, നി​റ​മു​ള്ള ജീ​വി​ത​പ്പീ​ലി​ക​ൾ വി​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യേ​കി ഇ​ന്ന്​ അ​ത്തം...    Read More on: http://360malayalam.com/single-post.php?nid=626
മ​ഹാ​മാ​രി​ക്കാ​ല​ത്തി​ന്റെ കാ​റൊ​ഴി​ഞ്ഞ്, നി​റ​മു​ള്ള ജീ​വി​ത​പ്പീ​ലി​ക​ൾ വി​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യേ​കി ഇ​ന്ന്​ അ​ത്തം...    Read More on: http://360malayalam.com/single-post.php?nid=626
ആളും ആരവവും ഇല്ലാതെ ഗുരുവായൂരിലെ അത്തക്കളം മ​ഹാ​മാ​രി​ക്കാ​ല​ത്തി​ന്റെ കാ​റൊ​ഴി​ഞ്ഞ്, നി​റ​മു​ള്ള ജീ​വി​ത​പ്പീ​ലി​ക​ൾ വി​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യേ​കി ഇ​ന്ന്​ അ​ത്തം ഒ​ന്ന്. അ​ങ്ങാ​ടി​യി​ലേ​ക്ക്​ പൂ​വി​ളി​ച്ചു പോ​വാ​തെ, തൊ​ട്ട​രി​കി​ലെ തു​മ്പ​യും മു​ക്കു​റ്റി​യും ന​ന്ത്യാ​ർ​വ​ട്ട​വും കാ​ശി​ത്തു​മ്പ​യും തെ​റ്റി​യും കാ​ക്ക​പ്പൂ​വു​മെ​ല്ലാം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്