ആഹ്ലാദപ്രകടനം നടത്തി

പതിനഞ്ച് മാസം നീണ്ട കര്‍ഷക സമരത്തിലേക്ക് നയിച്ച കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ച സാഹചര്യത്തില്‍  സംസ്ഥാനമൊട്ടാകെ  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസി ആഹ്വാനപ്രകാരം   ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആഹ്ലാദ പ്രകടനം നടത്തി. 

ഒല്ലൂക്കര മണ്ഡലം കമ്മറ്റി പ്രസിഡണ്ട് എം.യു.മുത്തു അദ്ധ്യക്ഷത വഹിച്ചു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി. അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. കരിനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് മോദി സര്‍ക്കാര്‍ കാണിച്ചതെങ്കില്‍ ഒരു കാരണവശാലും സമരം പിന്‍വലിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കര്‍ഷക പോരാളികള്‍. ധിക്കാരപരമായ നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍, എഴുന്നൂറിലേറെ കര്‍ഷകരുടെ ജീവനാണ് ബലി നല്‍കേണ്ടി വന്നത്. എഴുന്നൂറിലേറെ പേരുടെ ജീവന്‍ അപഹരിക്കാന്‍ സാഹചര്യം ഉണ്ടാക്കിയത് ബിജെപി സര്‍ക്കാര്‍ മാത്രമാണ്. ഇത്രയേറെ ജീവന്‍ നഷ്ടപ്പെട്ട, പാര്‍ലമെന്റി്‌ന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയ, കുത്തക പ്രീണന നിയമം പാസാക്കാന്‍ കോടികള്‍ ചെലവിട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്നെ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് എന്ന് ഉദ്ഘാടനപ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു 

നേതാക്കളായ സണ്ണി വാഴപ്പിള്ളി, ടി.വി.തോമസ്, ജെൻസൻ ജോസ് ,ടിറ്റോ തോമസ്സ് ആൽഫ്രഡ് മേനാച്ചേരി, പ്രിൻസ് പുതുശ്ശേരി, മിന്റോ.സി.ആന്റോ, പ്രവീൺ രാജ്, ജിസൻ സണ്ണി,സഞ്ചു വർഗ്ഗീസ്, നിധിൻ ജോസ്, സി.ഒ.ലാസർ, പി.എഫ്. ബേബി, ബെന്നി, ജോയ്.കെ.ജെ, വിപിൻ.ഇ.ആർ എന്നിവർ നേതൃത്വം നല്കി. പടക്കം പൊട്ടിച്ചും മേശപ്പൂ,കമ്പിത്തിരി,പൂത്തിരി എന്നിവ കത്തിച്ചും ആണ് പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചത്.

#360malayalam #360malayalamlive #latestnews

പതിനഞ്ച് മാസം നീണ്ട കര്‍ഷക സമരത്തിലേക്ക് നയിച്ച കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ച സാഹചര്യത്തി...    Read More on: http://360malayalam.com/single-post.php?nid=6215
പതിനഞ്ച് മാസം നീണ്ട കര്‍ഷക സമരത്തിലേക്ക് നയിച്ച കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ച സാഹചര്യത്തി...    Read More on: http://360malayalam.com/single-post.php?nid=6215
ആഹ്ലാദപ്രകടനം നടത്തി പതിനഞ്ച് മാസം നീണ്ട കര്‍ഷക സമരത്തിലേക്ക് നയിച്ച കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ച സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്