മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലം:- യൂത്ത് കോൺഗ്രസ്സ്

മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലം:- യൂത്ത് കോൺഗ്രസ്സ്

പെരുമ്പടപ്പ്:- പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലമെന്ന് യൂത്ത് കോൺഗ്രസ്സ്. നിർധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ ഡയാലിസിസ് സെൻറർ ഉടൻ തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.പൊന്നാനി നിയോജകമണ്ഡലം പ്രസിഡൻറ് വിനു എരമംഗലം അധ്യക്ഷത വഹിച്ചു  യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി റംഷാദ്, വെളിയംകോട് ബ്ലോക്ക് പ്രസിഡൻറ് അനന്ദകൃഷ്ണൻ  മാഷ്, പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ഗോപകുമാർ എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പെരുമ്പടപ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയദേവ് കോടത്തൂർ നന്ദിയും പറഞ്ഞു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സജി  മക്കാലി, റാസിൽ കെ.പി, അരുണലാൽ, ബജിത്ത്, ജയപ്രസാദ് ഹരിഹരൻ,മാറഞ്ചേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്യാമപ്രസാദ് മാറഞ്ചേരി എന്നിവർ സമരത്തിന് നേത്രത്വം നൽകി.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലമെന്...    Read More on: http://360malayalam.com/single-post.php?nid=6196
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലമെന്...    Read More on: http://360malayalam.com/single-post.php?nid=6196
മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലം:- യൂത്ത് കോൺഗ്രസ്സ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്നു പ്രവർത്തിക്കാത്തത് CPIM ലെ വിഭാഗീയത മൂലമെന്ന് യൂത്ത് കോൺഗ്രസ്സ്. നിർധനരായ രോഗികളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്