ആരാധനാലയങ്ങൾക്ക് മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി

കോവിഡ് നിയന്ത്രണങ്ങളില്‍ സാമ്പത്തിക താത്പര്യം ഉള്ള കാര്യങ്ങള്‍ക്ക് ഇളവ് അനുവദിക്കുകയും മതകാര്യങ്ങള്‍ക്കുള്ള വിലക്ക് തുടരുകയും ചെയ്യുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സാമ്പത്തിക കാര്യമാണെങ്കില്‍ റിസ്‌കെടുക്കാമെന്നും മതകാര്യമാണെങ്കില്‍ പറ്റില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാടന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വിമര്‍ശിച്ചു.

മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

സാ​മ്പ​ത്തി​ക കാ​ര്യം മാ​ത്രം നോ​ക്കി ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്രം കോ​വി​ഡ് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​വെ​ന്നും ഇ​ത് ആ​ശ്ച​ര്യ​മു​ള്ള നി​ല​പാ​ടാ​ണെ​ന്നും ബോ​ബ്‌​ഡെ പ​റ​ഞ്ഞു. ചി​ല ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്രം ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ചാ​ല്‍ അ​ത് വി​വേ​നം അ​ല്ലേ. ജ​ഗ​ന്നാ​ഥ​ന്‍ ഞ​ങ്ങ​ളോ​ട് ക്ഷ​മി​ക്ക​ട്ടെ നി​ങ്ങ​ളു​ടെ ദൈ​വം നി​ങ്ങ​ളോ​ടും ക്ഷ​മി​ക്ക​ട്ടേ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ഷേത്രങ്ങള്‍ തുറക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പ്രവര്‍ത്തിക്കാമെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ച് മൂന്നു ക്ഷേത്രങ്ങള്‍ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ ഈ വിധി മറ്റു ക്ഷേത്രങ്ങള്‍ക്കോ ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് മറ്റു കേസുകള്‍ക്കോ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

കോവിഡ് നിയന്ത്രണങ്ങളില്‍ സാമ്പത്തിക താത്പര്യം ഉള്ള കാര്യങ്ങള്‍ക്ക് ഇളവ് അനുവദിക്കുകയും മതകാര്യങ്ങള്‍ക്കുള്ള വിലക്ക് തുടരുകയ...    Read More on: http://360malayalam.com/single-post.php?nid=614
കോവിഡ് നിയന്ത്രണങ്ങളില്‍ സാമ്പത്തിക താത്പര്യം ഉള്ള കാര്യങ്ങള്‍ക്ക് ഇളവ് അനുവദിക്കുകയും മതകാര്യങ്ങള്‍ക്കുള്ള വിലക്ക് തുടരുകയ...    Read More on: http://360malayalam.com/single-post.php?nid=614
ആരാധനാലയങ്ങൾക്ക് മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി കോവിഡ് നിയന്ത്രണങ്ങളില്‍ സാമ്പത്തിക താത്പര്യം ഉള്ള കാര്യങ്ങള്‍ക്ക് ഇളവ് അനുവദിക്കുകയും മതകാര്യങ്ങള്‍ക്കുള്ള വിലക്ക് തുടരുകയും ചെയ്യുന്നതിനെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്