നന്മ പ്രവാസി കൂട്ടായ്മയും പുറങ്ങ് നന്മ മെഡികെയറും സംയുക്തമായി പർച്ചേഴ്സ് കൂപ്പൺ വിതരണം ചെയ്തു

നന്മ പ്രവാസി കൂട്ടായ്മയും പുറങ്ങ് നന്മ മെഡികെയറും സംയുക്തമായി  പുറങ്ങ് മേഖലയിലെ  ആറ് വാർഡുകളിൽ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം കുടുബങ്ങൾക്കുള്ള പർച്ചേഴ്സ് കൂപ്പൺ  വിതരണം ചെയ്തു. 

പുറങ്ങ് മേഖലയിലെ  ആറ് വാർഡുകളിൽ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം കുടുബങ്ങൾക്കാണ് നാടിന് കൈത്താങ്ങായി പ്രവർത്തിക്കുന്ന നന്മ പ്രവാസി കൂട്ടായ്മയും പുറങ്ങ് നന്മ മെഡികെയറും പർച്ചേഴ്സ് കൂപ്പൺ വിതരണം ചെയ്തത്. കൂപ്പണിൻ്റെ വിതരണോദ്ഘാടനം നന്മ മെഡികെയർ ചെയർമാൻ അലിക്കുട്ടിയുടെ അധ്യക്ഷതയിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ഷെമീറ  ഇളയിടത്ത്  നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ശിഹാബ്,   മാറഞ്ചേരി വൈസ് പ്രസിഡന്റ്  , അബ്ദുൽഅസീസ്   ടിവി , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൾക്കീസ് തൈപ്പറബിൽ, ബീന ടീച്ചർ, കെഎബക്കർ,നിഷാദ് അബൂബക്ർ കെകെ, അബ്ദുൽഗഫൂർ    പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌   നന്മ പ്രവാസി കൂട്ടായ്മ മുഖ്യ രക്ഷാധികാരി  ടികെ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

നന്മയുടെയും മെഡികെയറിന്റെയും അംഗങ്ങളായ  ടിവി താജുദ്ധീൻ ഫസൽ തടത്തിൽ ജനാർദ്ദനൻ സമദ് കടവ്സലാം പുറങ്ങ് നാസർ അറക്കൽ ആർആർടി വളന്റിയർമാരായ  ഷെമീം പുറങ്ങ് നിസാം പള്ളിപ്പടി, ഷഹീർ പടിഞ്ഞാറ്റ്മുറി, ഫാരിസ് പള്ളിപ്പടി എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ   നന്മമെഡികെയർ കൺവീനർ  വിപി ഹസ്സൻ എട്ട് വർഷത്തോളമായി നാട്ടിലും വിദേശത്തുമായി നടത്തി വന്ന ഇതു വരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ നന്മ ട്രഷറർ  വിപിൻ കണ്ണത്ത് നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews #purchasecoupen

നന്മ പ്രവാസി കൂട്ടായ്മയും പുറങ്ങ് നന്മ മെഡികെയറും സംയുക്തമായി പുറങ്ങ് മേഖലയിലെ ആറ് വാർഡുകളിൽ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം ക...    Read More on: http://360malayalam.com/single-post.php?nid=4791
നന്മ പ്രവാസി കൂട്ടായ്മയും പുറങ്ങ് നന്മ മെഡികെയറും സംയുക്തമായി പുറങ്ങ് മേഖലയിലെ ആറ് വാർഡുകളിൽ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം ക...    Read More on: http://360malayalam.com/single-post.php?nid=4791
നന്മ പ്രവാസി കൂട്ടായ്മയും പുറങ്ങ് നന്മ മെഡികെയറും സംയുക്തമായി പർച്ചേഴ്സ് കൂപ്പൺ വിതരണം ചെയ്തു നന്മ പ്രവാസി കൂട്ടായ്മയും പുറങ്ങ് നന്മ മെഡികെയറും സംയുക്തമായി പുറങ്ങ് മേഖലയിലെ ആറ് വാർഡുകളിൽ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം കുടുബങ്ങൾക്കുള്ള പർച്ചേഴ്സ് കൂപ്പൺ വിതരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്