തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നവംബര്‍ എട്ട് വരെ പേര് ചേര്‍ക്കാം

മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ എട്ട് വരെ പേര് ചേര്‍ക്കാം. വോട്ടര്‍ പട്ടിക സംബന്ധിച്ച് അപേക്ഷകളും അക്ഷേപങ്ങളും സമര്‍പ്പിക്കാം. അപേക്ഷകളും പരാതികളും പരിശോധിച്ച് സപ്ലിമെന്ററി പട്ടികകള്‍ നവംബര്‍ 17ന് പ്രസിദ്ധീകരിക്കും. ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ വാര്‍ഡിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ചീനിക്കല്‍ (ജനറല്‍), തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് കണ്ടമംഗലം (ജനറല്‍), ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് വേഴക്കോട് (ജനറല്‍), മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) കാലടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് ചാലപ്പുറം (വനിത) തുടങ്ങിയ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലയിലെ അഞ്ച് വാര്‍ഡിലെയും അന്തിമവോട്ടര്‍പട്ടിക സെപ്തംബര്‍ 30ന് പ്രസിദ്ധീകരിച്ചിരുന്നു.



#360malayalam #360malayalamlive #latestnews

മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ എട്ട് വരെ പ...    Read More on: http://360malayalam.com/single-post.php?nid=6134
മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ എട്ട് വരെ പ...    Read More on: http://360malayalam.com/single-post.php?nid=6134
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നവംബര്‍ എട്ട് വരെ പേര് ചേര്‍ക്കാം മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ എട്ട് വരെ പേര് ചേര്‍ക്കാം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്