പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന് അടിയന്തര അനുമതി തേടി കേരളം സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. മേൽപ്പാലത്തിന്‍റെ ഭാരപരിശോധനയിൽ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു.

കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഈ വർഷം കമ്മീഷൻ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത സ്തംഭനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ൪ക്കാ൪ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. പാലാരിവട്ടത്ത് നിന്ന് നാലും എട്ടും കിലോമീറ്റ൪ അകലെയാണ് തക൪ന്ന മേൽപാലം. അതിനാൽ പാലാരിവട്ടം മേൽപാലം പുതുക്കി പണിയാൻ സംസ്ഥാന സ൪ക്കാറിന് അനുമതി വേണം. ഭാരപരിശോധനയിൽ തത്സ്ഥിതി തുടരണമെന്ന സുപ്രീം കോടതി താത്ക്കാലിക ഉത്തരവ് ഭേദഗതി ചെയ്യണമെന്നും സ൪ക്കാ൪ ആവിശ്യപ്പെട്ടു.

പാലത്തിന്‍റെ ഭാരപരിശോധന നടത്തണമെന്ന കേരള ഹൈകോടതി വിധി ചോദ്യം ചെയ്ത് സമ൪പ്പിച്ച അപ്പീൽ ഹരജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഭാര പരിശോധന നടത്തണമെന്ന ഹൈകോടതി ഉത്തരവ് പരിസരത്തെ ജനജീവിതം അപകടത്തിലാക്കുമെന്നും അറ്റകുറ്റപ്പണി കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും സംസ്ഥാന സ൪ക്കാ൪ അപേക്ഷയിൽ വ്യക്തമാക്കുന്നു.

#360malayalam #360malayalamlive #latestnews

പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന് അടിയന്തര അനുമതി തേടി കേരളം സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. മേൽപ്പാലത്തിന്‍റെ........    Read More on: http://360malayalam.com/single-post.php?nid=609
പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന് അടിയന്തര അനുമതി തേടി കേരളം സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. മേൽപ്പാലത്തിന്‍റെ........    Read More on: http://360malayalam.com/single-post.php?nid=609
പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന് അടിയന്തര അനുമതി തേടി കേരളം സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. മേൽപ്പാലത്തിന്‍റെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്