കെ.എം.എം മെഹ്ഫിലെ മീലാദ് - 2021

കെ.എം.എം മെഹ്ഫിലെ മീലാദ് - 2021

പുത്തന്‍പള്ളി: പെരുമ്പടപ്പ് കെ.എം.എം ഇംഗ്ലീഷ് സ്കൂളില്‍ അറബിക് & മോറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍  മെഹ്ഫിലെ മീലാദ് സംഘടിപ്പിച്ചു. മീലാദ് കാമ്പയിനിന്‍റെ ഭാഗമായി വ്യത്യസ്ഥ പദ്ധതികള്‍ നടന്നു വരുന്നുണ്ട്. പുത്തന്‍പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് അഷ്റഫ് വിരിപ്പില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ചെയര്‍മാന്‍ പി.പി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മൊയ്തു മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയും മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി ഫസലു തെക്കേപ്പുറം സന്ദേശ പ്രഭാഷണവും നിര്‍വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഗഫ്ഫാർ പത്തു കണ്ടത്തിൽ, സക്കീർ  വീട്ടിലെ വളപ്പിൽ, ഹാരിസ് പുതുവീട്ടിൽ , ഫൈസൽ പാടിയോടത്ത്, ഷബീര്‍, അഡ്മിനിസ്ട്രേറ്റര്‍ ഇബ്റാഹീം കുട്ടി, പ്രോഗ്രാം കോഡിനേറ്റർ ആസിഫ് സഖാഫി എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ലൈബ്രേറിയന്‍ ഹഖീം വെളിയത്ത് കവിത അവതരിപ്പിച്ചു. ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഓണ്‍ലൈനായ നടന്നു. അഞ്ച് കാറ്റഗറികളിലായി ഇരുനൂറിലധികം വിദ്യാർത്ഥികൾ പരിപാടികളില്‍ പങ്കെടുത്തു. സ്കൂള്‍ പ്രിന്‍സിപാള്‍ ശറഫുദ്ധീന്‍ സ്വാഗതവും, പ്രോഗ്രാം കൺവീനർ അബൂത്വാഹിർ അഹ്സനി നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് കെ.എം.എം ഇംഗ്ലീഷ് സ്കൂളില്‍ അറബിക് & മോറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ മെഹ്ഫിലെ മീലാദ് സംഘ...    Read More on: http://360malayalam.com/single-post.php?nid=6082
പെരുമ്പടപ്പ് കെ.എം.എം ഇംഗ്ലീഷ് സ്കൂളില്‍ അറബിക് & മോറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ മെഹ്ഫിലെ മീലാദ് സംഘ...    Read More on: http://360malayalam.com/single-post.php?nid=6082
കെ.എം.എം മെഹ്ഫിലെ മീലാദ് - 2021 പെരുമ്പടപ്പ് കെ.എം.എം ഇംഗ്ലീഷ് സ്കൂളില്‍ അറബിക് & മോറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ മെഹ്ഫിലെ മീലാദ് സംഘടിപ്പിച്ചു. മീലാദ് കാമ്പയിനിന്‍റെ ഭാഗമായി വ്യത്യസ്ഥ പദ്ധതികള്‍ നടന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്