സ്കൂൾ ആരംഭം: അവലോകന യോഗം ചേർന്നു

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പൊന്നാനി നിയോജക മണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ പൊന്നാനി എ.വി. ഹയർ സെക്കണ്ടറി സ്‌കൂളിൽ യോഗം ചേർന്നു. യോഗം പി.നന്ദകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. പ്രൈമറി കുട്ടികൾക്ക് കൗൺസലിങ്ങ് നൽകാൻ തീരുമാനിച്ചു. ഇതിനായി പൊന്നാനി ഉപജില്ലയിൽ വെളിയങ്കോടും എടപ്പാൾ ഉപജില്ലയിലെ നന്നംമുക്കിലും സൗകര്യമൊരുക്കും. ഒക്ടോബർ 28 ന് ഡി.ഇ.ഒ യുടെ നേതൃത്വത്തിൽ യോഗം ചേരും. നവംബർ അഞ്ചിന് വെളിയങ്കോട് ഹൈസ്കൂളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തും. സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണ സൗകര്യവും മികച്ച പഠനാന്തരീക്ഷവും ഉറപ്പാക്കാനും  തീരുമാനിച്ചു.


 പൊന്നാനി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും കെട്ടിടങ്ങളും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങൾ ,സ്‌കൂൾ അധ്യാപക - അനധ്യാപകർ , പി.ടി.എ , സന്നദ്ധ സംഘടനകൾ , നാട്ടുകാർ ,
സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് , എൻ.സി.സി യൂണിറ്റുകൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ശുചീകരണം. 

യോഗത്തിൽ തിരൂർ വിദ്യാഭ്യാസ ജില്ലാ ഡി.ഇ.ഒ കെ.പി. രമേഷ് കുമാർ
അധ്യക്ഷനായി . പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത്,
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ. സിന്ധു , മാറഞ്ചേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ,
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ ,മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീസ് , പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ, വെളിയംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ ,പൊന്നാനി സബ്ജില്ലാ എ.ഇ.ഒ ടി.എസ് ഷോജ ടീച്ചർ ,യു.ആർ.സി (എസ്.എസ്.എ) ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ഡോക്ടർ ഹരിയാനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പൊന്നാനി നിയോജക മണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ പൊന്നാനി എ.വി. ഹയർ സെക്കണ്ടറി...    Read More on: http://360malayalam.com/single-post.php?nid=6050
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പൊന്നാനി നിയോജക മണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ പൊന്നാനി എ.വി. ഹയർ സെക്കണ്ടറി...    Read More on: http://360malayalam.com/single-post.php?nid=6050
സ്കൂൾ ആരംഭം: അവലോകന യോഗം ചേർന്നു സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പൊന്നാനി നിയോജക മണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ പൊന്നാനി എ.വി. ഹയർ സെക്കണ്ടറി സ്‌കൂളിൽ യോഗം ചേർന്നു. യോഗം പി.നന്ദകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. പ്രൈമറി കുട്ടികൾക്ക് കൗൺസലിങ്ങ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്