സ്‌കൂള്‍ പരിസരവും കെട്ടിടങ്ങളും ജനകീയമായി ശുചീകരിച്ചു

പൊന്നാനിയിൽ സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്‌കൂള്‍ പരിസരവും കെട്ടിടങ്ങളും ജനകീയമായി ശുചീകരിച്ചു. ഈശ്വരമംഗലം ന്യൂ.യു.പി സ്‌കൂള്‍ പരിസരമാണ് പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. വാര്‍ഡ് 10, 11 കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍, അധ്യാപകര്‍, സന്നദ്ധ സംഘട പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ പരിസരം ശുചീകരിച്ചു.

ജനകീയ ശുചീകരണ പരിപാടി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ബാബു അധ്യക്ഷയായി. പരിപാടിയില്‍ സ്‌കൂള്‍ പ്രധാന അധ്യാപക പത്മജ ടീച്ചര്‍, കൗണ്‍സിലര്‍മാരായ വി.നസീമ, പി.വി അബ്ദുള്‍ ലത്തീഫ്, അധ്യാപകരായ രഘു, സതീഷ്, സുകുമരാന്‍, പ്രീത, പൂര്‍വ വിദ്യാര്‍ഥികളായ കെ.പി സുകേഷ് രാജ്, യു. ഷിജുലേഷ്, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ സി. മുഹമ്മദ് മുസ്തഫ, പി.ടി.എ പ്രസിഡന്റ് ഷമീര്‍, ആശ വര്‍ക്കര്‍ ശാന്ത, എം.വി ധര്‍മ്മപാലന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്‌കൂള്‍ പരിസരവും കെട്ടിടങ്ങളും ജനകീയമായി ശുചീകരിച്ചു. ഈശ്വ...    Read More on: http://360malayalam.com/single-post.php?nid=6048
പൊന്നാനിയിൽ സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്‌കൂള്‍ പരിസരവും കെട്ടിടങ്ങളും ജനകീയമായി ശുചീകരിച്ചു. ഈശ്വ...    Read More on: http://360malayalam.com/single-post.php?nid=6048
സ്‌കൂള്‍ പരിസരവും കെട്ടിടങ്ങളും ജനകീയമായി ശുചീകരിച്ചു പൊന്നാനിയിൽ സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്‌കൂള്‍ പരിസരവും കെട്ടിടങ്ങളും ജനകീയമായി ശുചീകരിച്ചു. ഈശ്വരമംഗലം ന്യൂ.യു.പി സ്‌കൂള്‍ പരിസരമാണ് പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്