കഞ്ചാവും MDMA യുമായി പൊന്നാനി സ്വദേശി പിടിയിൽ

കഞ്ചാവും MDMA യുമായി പൊന്നാനി സ്വദേശി പിടിയിൽ.       

പൊന്നാനി: തീരദേശ മേഘലയിൽ വില്പനക്കായി കൊണ്ടുവന്ന MDMA ,കഞ്ചാവ് എന്നിവയുമായി  പൊന്നാനി തൃക്കാവ് സ്വദേശി ദിൽഷാദിനെ (29 ) പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി. പൊന്നാനി   കർമ്മാ റോഡ് ജംഗ്ഷനാൽ വച്ചാണ്  ഇന്ന് പുലർച്ചെ 1 മണിയോടെ വാഹനം സഹിതം പിടികൂടിയത്. വിപണിയിൽ 1 ലക്ഷം രൂപയോളം വില വരുന്ന 20 gr മോളം MDMA യും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവു പാക്കറ്റുകളുമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ആവശ്യക്കാർക്ക് MDMA തൂക്കി നൽകുന്നതിന് ഉള്ള ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 10 ഓളം പാക്കറ്റ് OCB പേപ്പറും ഇയാളുടെ കൈവശം ഉണ്ടായിരുന്നു .  Party Drug, Club Drug ,  എന്നീ ഓമന  പേരുകളിൽ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തിൽ പെട്ട മയക്ക് മരുന്നാണ് MDMA. നിശാക്ലബ്ബുകളിലും ഉല്ലാസ കപ്പലുകളിലും വിവാഹപൂർവ്വ പാർട്ടികളിലേയും വില കൂടിയ സാന്നിധ്യമാണ് Drug . വളരെ കുറഞ്ഞ അളവിൽ കൈവശം വച്ചാൽ പോലും പിടിക്കപ്പെട്ടാൽ വലിയ ശിക്ഷയാണ് ലഭിക്കുക.  ഇയാളെ ചോദ്യം ചെയ്തതിൽ പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വില്പന നടത്താൻ കൊണ്ടുവന്നതാണെന്ന് പറയുന്നുണ്ട്. ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തീരദേശ മേഘല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘങ്ങളെ ക്കുറിച്ച് വ്യക്തമായ വിവരങ്ങളാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡിന് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊന്നാനി ഇൻസ്പക്ടർ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ips നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂർ, Si കൃഷ്ണ ലാൽ എന്നിവരുടെ  നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രാജേഷ്, P V ജയപ്രകാശ്, A ജയപ്രകാശ്, സുമേഷ്, മധു എന്നിവരെ  കൂടാതെ പൊന്നാനി സ്റ്റേഷനിലെ അഷറഫ്, പ്രിയ, അനിൽ വിശ്വൻ, സനീഷ്, രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.


#360malayalam #360malayalamlive #latestnews

തീരദേശ മേഘലയിൽ വില്പനക്കായി കൊണ്ടുവന്ന MDMA ,കഞ്ചാവ് എന്നിവയുമായി പൊന്നാനി തൃക്കാവ് സ്വദേശി ദിൽഷാദിനെ (29 ) പൊന്നാനി ഇൻസ്പക്ടർ വിനോദ...    Read More on: http://360malayalam.com/single-post.php?nid=6002
തീരദേശ മേഘലയിൽ വില്പനക്കായി കൊണ്ടുവന്ന MDMA ,കഞ്ചാവ് എന്നിവയുമായി പൊന്നാനി തൃക്കാവ് സ്വദേശി ദിൽഷാദിനെ (29 ) പൊന്നാനി ഇൻസ്പക്ടർ വിനോദ...    Read More on: http://360malayalam.com/single-post.php?nid=6002
കഞ്ചാവും MDMA യുമായി പൊന്നാനി സ്വദേശി പിടിയിൽ തീരദേശ മേഘലയിൽ വില്പനക്കായി കൊണ്ടുവന്ന MDMA ,കഞ്ചാവ് എന്നിവയുമായി പൊന്നാനി തൃക്കാവ് സ്വദേശി ദിൽഷാദിനെ (29 ) പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ ജില്ലാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്