വ്യാജസന്ദേശത്തില്‍ വീഴരുതേ..

ലഹരി മാഫിയക്കെതിരെ രഹസ്യങ്ങള്‍ കൈമാറുന്നവര്‍ക്ക് എക്സൈസ് കമ്മീഷണര്‍ പണം സമ്മാനമായി നല്‍കും എന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. 

നിലവില്‍ ശ്രീ എസ്. ആനന്ദകൃഷ്ണന്‍ ഐ.പി.എസ് ആണ് എക്‌സൈസ് കമ്മീഷണര്‍. മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐപിഎസിന്റെ പേരിലാണ് സന്ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

ഇങ്ങനെയൊരു സന്ദേശം എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നു നല്‍കിയിട്ടില്ലെന്ന് അധികൃതർ  വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണം. 

സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന സാമൂഹികമാധ്യമങ്ങളിലെ സംശയാസ്പദമായ സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ 9496003234 എന്ന വാട്‌സ്ആപ് നമ്പരില്‍ നിങ്ങള്‍ക്കു ശ്രദ്ധയില്‍പ്പെടുത്താം.

പരിശോധനയ്ക്കായി  കൈമാറുന്നവയുടെ ശരിയായ വിവരം അറിയാന്‍  https://www.facebook.com/iprdfactcheckkerala എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കൂ. 


#360malayalam #360malayalamlive #latestnews #fakenews

ലഹരി മാഫിയക്കെതിരെ രഹസ്യങ്ങള്‍ കൈമാറുന്നവര്‍ക്ക് എക്സൈസ് കമ്മീഷണര്‍ പണം സമ്മാനമായി നല്‍കും ...    Read More on: http://360malayalam.com/single-post.php?nid=4168
ലഹരി മാഫിയക്കെതിരെ രഹസ്യങ്ങള്‍ കൈമാറുന്നവര്‍ക്ക് എക്സൈസ് കമ്മീഷണര്‍ പണം സമ്മാനമായി നല്‍കും ...    Read More on: http://360malayalam.com/single-post.php?nid=4168
വ്യാജസന്ദേശത്തില്‍ വീഴരുതേ.. ലഹരി മാഫിയക്കെതിരെ രഹസ്യങ്ങള്‍ കൈമാറുന്നവര്‍ക്ക് എക്സൈസ് കമ്മീഷണര്‍ പണം സമ്മാനമായി നല്‍കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്