എടപ്പാളിൽ മാരക മയക്കുമരുന്ന് എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

മലപ്പുറം ജില്ലയിൽ നടന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തെറ്റിക് മയക്കുമരുന്നുമായി ഒരാൾ കുറ്റിപ്പാലയിലുള്ള പൊന്നാനി എക്‌സൈസ് റേഞ്ചിന്റെ  പിടിയിലായി.എടപ്പാൾ സ്വദേശി മുഹമ്മദ്‌ മർസൂഖ് (22) എന്നയാളാണ് പിടിയിലായത്. പൊന്നാനി റേഞ്ച് പാർട്ടി എടപ്പാൾ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിൽ ആണ് 4.612 ഗ്രാം MDMA യുമായി ഇയാൾ പിടിയിലായത്.ഇയാൾ കഴിഞ്ഞയാഴ്ച്ച ഗോവയിൽ പോയതു മുതൽ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎ യ്ക്ക് കാൽലക്ഷത്തിലധികം രൂപ  വിലയുള്ളതായി കണക്കാക്കുന്നു.സിന്തെറ്റിക് മയക്കു മരുന്നു കടത്തിൽ പ്രധാനിയാണ് പിടിയിലായ മുഹമ്മദ്‌ മർസൂഖ് എന്നും ഇയാളുടെ കീഴിൽ ചങ്ങരംകുളം, എടപ്പാൾ, നടുവട്ടം മേഖലയിൽ എംഡിഎംഎ വിതരണം ചെയ്യുന്ന ചെറുമയക്കുമരുന്നു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം.പത്തു വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്.പൊന്നാനി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിനീഷ്. ഇ, പ്രിവന്റീവ് ഓഫീസർ ഗണേശൻ. എ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബാബു. എൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെറിൻ. ജെ. ഒ, അനൂപ്. കെ, ശരത്. എ. എസ് എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ നടന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തെറ്റിക് മയക്കുമരുന്നുമായി ഒരാൾ കുറ്റിപ്പാലയിലുള്ള പൊന...    Read More on: http://360malayalam.com/single-post.php?nid=7475
മലപ്പുറം ജില്ലയിൽ നടന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തെറ്റിക് മയക്കുമരുന്നുമായി ഒരാൾ കുറ്റിപ്പാലയിലുള്ള പൊന...    Read More on: http://360malayalam.com/single-post.php?nid=7475
എടപ്പാളിൽ മാരക മയക്കുമരുന്ന് എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ മലപ്പുറം ജില്ലയിൽ നടന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തെറ്റിക് മയക്കുമരുന്നുമായി ഒരാൾ കുറ്റിപ്പാലയിലുള്ള പൊന്നാനി എക്‌സൈസ് റേഞ്ചിന്റെ പിടിയിലായി.എടപ്പാൾ സ്വദേശി മുഹമ്മദ്‌ മർസൂഖ് (22) എന്നയാളാണ് പിടിയിലായത്. പൊന്നാനി റേഞ്ച് പാർട്ടി എടപ്പാൾ ജംഗ്ഷനിൽ വെച്ച് നടത്തിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്