കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; വാളയാറില്‍ 1000 കിലോ കഞ്ചാവ് പിടികൂടി

ആയിരംകിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ വാളയാറിൽ വെച്ച് മൂന്നു യുവാക്കള്‍ പൊലീസ് പിടിയിൽ. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ ഫായിസ്, ബാദുഷ. കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. ലോറിയുടെ രഹസ്യഅറയില്‍ ഒളിപ്പിച്ചാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. നൂറുകോടി രൂപയുടെ കഞ്ചാവണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്നും കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്നും എക്‌സൈസ് അറിയിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇവര്‍ കൊച്ചിയിലേക്ക് കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്

പ്രതികള്‍ സ്ഥിരമായി കഞ്ചാവും, മറ്റു മയക്കുമരുന്നുകളും വന്‍ തോതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തി രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് വില്‍ക്കുകയായിരുന്നുവെന്നും കഞ്ചാവ് സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നും സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ സതീഷ് അറിയിച്ചു.

പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എ രമേശിന്റെ നേതൃത്വത്തിലുള്ള എഇസി സ്‌ക്വാഡും പാലക്കാട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായിപരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

#360malayalam #360malayalamlive #latestnews #drugs #police

ആയിരംകിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ വാളയാറിൽ വെച്ച് മൂന്നു യുവാക്കള്‍ പൊലീസ് പിടിയിൽ. മലപ്പുറം...    Read More on: http://360malayalam.com/single-post.php?nid=4102
ആയിരംകിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ വാളയാറിൽ വെച്ച് മൂന്നു യുവാക്കള്‍ പൊലീസ് പിടിയിൽ. മലപ്പുറം...    Read More on: http://360malayalam.com/single-post.php?nid=4102
കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; വാളയാറില്‍ 1000 കിലോ കഞ്ചാവ് പിടികൂടി ആയിരംകിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ വാളയാറിൽ വെച്ച് മൂന്നു യുവാക്കള്‍ പൊലീസ് പിടിയിൽ. മലപ്പുറം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്