കൊച്ചിയിലെ പത്ത് രൂപ ഊൺ സൂപ്പർഹിറ്റ്; അഞ്ച് ദിവസം കൊണ്ട് കഴിച്ചത് 10,350 പേർ

കൊച്ചിയിലെ പത്ത് രൂപ  ഊൺ സൂപ്പർഹിറ്റ്; അഞ്ച് ദിവസം കൊണ്ട് കഴിച്ചത് 10,350 പേർ

വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നഗരസഭ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ജനകീയ ഹോട്ടൽ, സമൃദ്ധി അറ്റ് കൊച്ചി സൂപ്പർ ഹിറ്റ്. അഞ്ച് ദിവസം കൊണ്ട് 10,350 പേരാണ് പത്തു രൂപയ്ക്ക് ഉച്ചഭക്ഷണം കഴിച്ചത്. ഒരു മാസത്തിനുളളിൽ ഹോട്ടലിൽ പരമാവധി സൗകര്യമൊരുക്കി കൂടുതൽ പേർക്ക് വേഗത്തിൽ ഭക്ഷണം നൽകുന്നതിനുളള സജ്ജീകരണങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്ന ഗരസഭ.

വിവിധ പദ്ധതികൾ സംയോജിപ്പിച്ചും നിലവിലുള്ള സർക്കാർ സബ്സിഡി ഉപയോഗിച്ചുമാണ് നഗരസഭ ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നതെന്ന് കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ പറഞ്ഞു. വലിയ സ്വീകാര്യതയാണ് കൊച്ചിയിലെ ജനങ്ങൾ നൽകി വരുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഹോട്ടലിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കൊച്ചി നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഈ പദ്ധതി നടപ്പാക്കി വരുന്നതെന്നും ഇതു ജനങ്ങളുടെ കൂട്ടായ്മയുടെ പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിൻറെ വിശപ്പടക്കുന്നതോടൊപ്പം കുടുംബശ്രീ പ്രവർത്തകർക്ക് തൊഴിൽ നൽകി മാന്യമായ വേതനം ഉറപ്പാക്കുന്ന പദ്ധതി കൂടിയാണിത്. ഇത്തരത്തിലുളള പദ്ധതികളെല്ലാം നടപ്പാക്കുമ്പോൾ സാധാരണ ഗതിയിൽ സബ്സിഡി ഇനത്തിൽ വലിയ തുക ചെലവഴിക്കേണ്ടതായി വരുന്നതാണ്.

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും വലുതും ചെറുതുമായ വിവിധ കമ്പനികളുടേയും സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടേയും സഹായത്തോടെ ഈ പദ്ധതി എല്ലാവരിലും എത്തിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

#360malayalam #360malayalamlive #latestnews

വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നഗരസഭ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ജനകീയ ഹോട്ടൽ, സമൃദ്ധി അറ്റ് കൊച...    Read More on: http://360malayalam.com/single-post.php?nid=5966
വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നഗരസഭ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ജനകീയ ഹോട്ടൽ, സമൃദ്ധി അറ്റ് കൊച...    Read More on: http://360malayalam.com/single-post.php?nid=5966
കൊച്ചിയിലെ പത്ത് രൂപ ഊൺ സൂപ്പർഹിറ്റ്; അഞ്ച് ദിവസം കൊണ്ട് കഴിച്ചത് 10,350 പേർ വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നഗരസഭ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ജനകീയ ഹോട്ടൽ, സമൃദ്ധി അറ്റ് കൊച്ചി സൂപ്പർ ഹിറ്റ്. അഞ്ച് ദിവസം കൊണ്ട് 10,350 പേരാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്