വിദ്യാർഥികൾ ഗാന്ധിയുടെ സന്ദേശ പ്രചാരകരാവുക - വി.ടി. ബൽറാം

വിദ്യാർഥികൾ ഗാന്ധിയുടെ സന്ദേശ പ്രചാരകരാവുക - വി.ടി. ബൽറാം 

എരമംഗലം: ഇന്ത്യയുടെ മതേതരത്വം വീണ്ടെടുക്കുന്നതിനായി വിദ്യാർഥി സമൂഹം മഹാത്മാഗാന്ധിയുടെ സന്ദേശ പ്രചാരകരാവണമെന്ന് എ.ഐ.സി.സി. അംഗം വി.ടി. ബൽറാം പറഞ്ഞു. ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് (ജി.സി.സി.) പാലപ്പെട്ടി മേഘല കമ്മിറ്റി നടത്തിയ ഗാന്ധി സ്‌മൃതി സംഗമം ഉദ്‌ഘാടനം ചെയ്യുകകയായിരുന്നു. ബി.എ. റാഫി അധ്യക്ഷത വഹിച്ചു. വിന്നേഴ്‌സ് മീറ്റിന്റെ ഭാഗമായി മത്സരപരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിക്കലും, ജെ.സി.ഐ. പരിശീലകൻ കെ. ദിലീപ്‌കുമാറിന്റെ നേതൃത്വത്തിൽ ബോധവത്‌കരണ ക്ലാസും നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ കോ -ഓഡിനേറ്റർ അഡ്വ. എ.എം. രോഹിത് മുഖ്യാതിഥിയായിരുന്നു. ജലീൽ കുന്നനയിൽ, വി.കെ. അനസ്, മനോഹരൻ കറുത്താരൻ, ഇ.കെ. ഇസ്‌മായിൽ, കെ. രാജേഷ്, ഫഹീം ശംസുദ്ദീൻ, വി.ഐ. അബൂബക്കർ, ബി.എസ്. ഹംസകുട്ടി എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

വിദ്യാർഥി സമൂഹം മഹാത്മാഗാന്ധിയുടെ സന്ദേശ പ്രചാരകരാവണമെന്ന് എ.ഐ.സി.സി. അംഗം വി.ടി. ബൽറാം പറഞ്ഞു....    Read More on: http://360malayalam.com/single-post.php?nid=5949
വിദ്യാർഥി സമൂഹം മഹാത്മാഗാന്ധിയുടെ സന്ദേശ പ്രചാരകരാവണമെന്ന് എ.ഐ.സി.സി. അംഗം വി.ടി. ബൽറാം പറഞ്ഞു....    Read More on: http://360malayalam.com/single-post.php?nid=5949
വിദ്യാർഥികൾ ഗാന്ധിയുടെ സന്ദേശ പ്രചാരകരാവുക - വി.ടി. ബൽറാം വിദ്യാർഥി സമൂഹം മഹാത്മാഗാന്ധിയുടെ സന്ദേശ പ്രചാരകരാവണമെന്ന് എ.ഐ.സി.സി. അംഗം വി.ടി. ബൽറാം പറഞ്ഞു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്