സി.പി.എമ്മിൽ മലപ്പുറത്ത് കടുത്ത നടപടി

മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചയിൽ സി.പി.എമ്മിൽ കടുത്ത നടപടി. മുൻ എം.എൽ.എയും ജില്ലയിലെ പ്രമുഖ നേതാവുമായ വി.ശശികുമാർ അടക്കമുള്ളവരെ പെരിന്തൽമണ്ണയിലെ പരാജയത്തിലും പൊന്നാനിയിലെ വിമത നീക്കത്തിൽ ടി.എം. സിദ്ദീഖ് അടക്കമുള്ള നേതാക്കളേയുമാണ് തരംതാഴ്ത്തിയത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പെരിന്തൽമണ്ണയിൽ 38 വോട്ടിന് സി.പി.എം സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം. മുസ്തഫ പരാജയപ്പെട്ടതിന് ഉത്തരവാദികളായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി. ശശികുമാർ, സി. ദിവാകരന്‍ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പെരിന്തല്‍മണ്ണയിൽ സ്ഥാനാര്‍ഥിയായി പരിഗണിക്കുകയും അവസാനം ഒഴിവാക്കപ്പെടുകയും ചെയ്ത മുന്‍ നഗരസഭാധ്യക്ഷന്‍ കൂടിയായ എം. മുഹമ്മദ് സലീമിനെതിരേയും കടുത്ത നടപടി എടുത്തു. പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സംസ്ഥാന കമ്മിറ്റിയംഗമായ പി.പി. വാസുദേവനെതിരെ തിരുമാനമെടുക്കാൻ സംസ്ഥാന സമിതിയോട് ശുപാര്‍ശ ചെയ്തു. പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റിയംഗങ്ങളായ കെ. ഉണ്ണിക്കൃഷ്ണന്‍, സുല്‍ഫിക്കര്‍ അലി എന്നിവരെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 

#360malayalam #360malayalamlive #latestnews #cpim

മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചയിൽ സി.പി.എമ്മിൽ കടുത്ത നടപടി. മുൻ എം.എൽ.എയും ജില്ലയിലെ പ്രമുഖ നേതാവുമായ വി.ശശികുമാർ അടക...    Read More on: http://360malayalam.com/single-post.php?nid=5901
മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചയിൽ സി.പി.എമ്മിൽ കടുത്ത നടപടി. മുൻ എം.എൽ.എയും ജില്ലയിലെ പ്രമുഖ നേതാവുമായ വി.ശശികുമാർ അടക...    Read More on: http://360malayalam.com/single-post.php?nid=5901
സി.പി.എമ്മിൽ മലപ്പുറത്ത് കടുത്ത നടപടി മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചയിൽ സി.പി.എമ്മിൽ കടുത്ത നടപടി. മുൻ എം.എൽ.എയും ജില്ലയിലെ പ്രമുഖ നേതാവുമായ വി.ശശികുമാർ അടക്കമുള്ളവരെ പെരിന്തൽമണ്ണയിലെ പരാജയത്തിലും പൊന്നാനിയിലെ വിമത നീക്കത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്